അറ്റകുറ്റപ്പണി ; ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സേലം റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളില്‍ ട്രെയിന്‍ ഗതാഗത്തില്‍ താത്കാലിക മാറ്റം വരുത്തി. വിവിധ റൂട്ടുകളിലായി ഏഴോളം സര്‍വ്വീസുകളിലാണ് കാര്യമായ മാറ്റമുള്ളതെന്നാണ് റെയില്‍വേ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി-പാലക്കാട് ടൗണ്‍ എക്സ്പ്രസ് ട്രെയിന്‍ (16843) ഉച്ചയ്ക്ക് 2.45 ന് കരൂരില്‍ നിന്നാണ് പുറപ്പെടുക. തിരുച്ചിറപ്പള്ളിയില്‍ നിന്നും കരൂര്‍ വരെയുള്ള ഈ ട്രെയിനിന്റെ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളത്തു നിന്നും പുറപ്പെടേണ്ട എറണാകുളം ജംഗ്ഷന്‍ ടാറ്റാ നഗര്‍ എക്സ്പ്രസ് ട്രെയിന്‍ (18190) പോത്തനൂര്‍ ജങ്ഷന്‍, കോയമ്പത്തൂര്‍ ജംഗ്ഷന്‍ വഴി തിരിച്ചു വിടും. യാത്രക്കാരുടെ സൗകര്യത്തിനായി ഈ ട്രെയിന് കോയമ്പത്തൂര്‍ ജംഗ്ഷനില്‍ അധിക സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. സേലം ഡിവിഷന് കീഴിലെ മേഖലകളില്‍ ഒക്ടോബര്‍ മൂന്ന്, അഞ്ച്, ഏഴ് തീയതികളില്‍ എറണാകുളം ജങ്ഷന്‍ ടാറ്റാ നഗര്‍ എക്സ്പ്രസ് ട്രെയിനിന് (18190) 50 മിനുട്ടും ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ് ട്രെയിനിന് (13352) 45 മിനുട്ടും നിയന്ത്രണം ഉണ്ടാവുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...