ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി ; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാർക്ക് മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന പോലീസ് നേതൃത്വത്തിൽ വലിയ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റും. സി എച്ച് നാഗരാജു തിരുവനന്തപുരം കമ്മീഷണറാകും. കെ സേതുരാമൻ കൊച്ചിയിൽ കമ്മീഷണറായും രാജ്പാൽ മീണ കോഴിക്കോട് കമ്മീഷണറായും ചുമതലയേൽക്കും. സൈബർ പ്രവർത്തനങ്ങൾക്കായി പുതിയ എ.ഡി.ജി.പി തസ്തിക സൃഷ്ടിച്ചാണ് ടി വിക്രമിനെ നിയമിച്ചിരിക്കുന്നത്. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി തസ്തികയ്ക്ക് തുല്യമായിരിക്കും ഈ തസ്തിക. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധിക ചുമതലയും വിക്രം വഹിക്കും. വിക്രമിനെ കൂടാതെ ദിനേന്ദ്ര കശ്യപ്, ഗോപേഷ് അഗർവാൾ, എച്ച് വെങ്കിടേഷ്, അശോക് യാദവ് എന്നിവരെയും എ.ഡി.ജി.പിമാരായി ഉയർത്തി.

കേരള പോലീസ് അക്കാദമി ഡയറക്ടറായി ഗോപേഷ് അഗർവാളിനെയും ആംഡ് പോലീസ് ബറ്റാലിയൻ എ.ഡി.ജി.പിയായി എച്ച് വെങ്കിടേഷിനെയും നിയമിച്ചു. വെങ്കിടേഷ് ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റെ അധിക ചുമതലയും വഹിക്കും. നീരജ് കുമാർ ഗുപ്ത, എ അക്ബർ എന്നിവരെ ഐ.ജിമാരായി നിയമിച്ചു. ഗുപ്തയെ നോർത്ത് സോൺ ഐ.ജിയായും അക്ബറിനെ ട്രാഫിക് ഐ.ജിയായും നിയമിച്ചു. ജി സ്പർജൻ കുമാർ ദക്ഷിണമേഖലയുടെ പുതിയ ഐ.ജിയാകും. ഹർഷിത അട്ടല്ലൂരിയെ വിജിലൻസ് ഐ.ജിയായും പി പ്രകാശിനെ ഇന്‍റലിജൻസ് ഐ.ജിയായും നിയമിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...