തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പള്ളിച്ചൽ നവജീവൻ ബഡ്സ് സ്കൂൾ, നെയ്യാറ്റിൻകര നിംസ് ആനി സള്ളിവൻ പുനരധിവാസ കേന്ദ്രം എന്നിവിടങ്ങളിലെ 71 കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആഘോഷങ്ങളിൽ പങ്കെടുത്തു.
വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ സന്ദർശിച്ച കുട്ടികൾക്കായി കരോൾ, നൃത്ത പ്രകടനങ്ങൾ, കേക്ക് മുറിക്കൽ എന്നിവ ക്രമീകരിച്ചു. ടിയാൽ, എയർ ഇന്ത്യ എന്നിവ കുട്ടികൾക്ക് സമ്മാനങ്ങളും നൽകി. തുടർന്ന് കുട്ടികൾ എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡിന്റെ എംആർഒ (മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ) യൂണിറ്റ് സന്ദർശിക്കുകയും വിമാനത്തിന്റെ അറ്റകുറ്റപ്പണിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് അധികൃതർ വിശദീകരിക്കുകയും ചെയ്തു. മറക്കാനാകാത്ത അനുഭവങ്ങളുമായാണ് കുട്ടികൾ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങൾക്കായി ക്രിസ്മസ് ട്രീ, കരോൾ മത്സരങ്ങളും സംഘടിപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033