കോൺ​ഗ്രസുകാ‍ർക്കെതിരെ തീവ്രവാദ പരാ‍മർശം നടത്തിയ രണ്ട് പോലീസുകാ‍രെ സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലുവ : മൊഫിയ കേസിൽ സമരം ചെയ്ത കോൺ​ഗ്രസുകാ‍ർക്കെതിരെ കോടതിയിൽ സമ‍ർപ്പിച്ച കസ്റ്റഡി റിപ്പോ‍ർട്ടിൽ തീവ്രവാദ പരാമ‍ർശം നടത്തിയ സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആ‍ർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തിരുവനന്തപുരം ഡിഐജിയുടെതാണ് നടപടി. സംഭവത്തിൽ മുനമ്പം ഡിവൈഎസ്.പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും ഡിഐജി ആവശ്യപ്പെട്ടിട്ടുണ്ട്.

മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യാക്കേസില്‍ പോലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പോലീസ് കോടതിയിൽ നൽകിയ റിപ്പോ‍ർട്ടിൽ പരമാ‍ർശിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അൽ അമീൻ, അനസ്, നജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസിന്‍റെ വിവാദമായ പരാമര്‍ശമുണ്ടായത്.

പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാതെ മൊഫിയയെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സിഐയെ സസ്പെന്‍റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് കോൺ​ഗ്രസ് നേതാക്കളും പ്രവ‍ർത്തകരും ആലുവ സ്റ്റേഷൻ ഉപരോധിച്ചത്. സ്റ്റേഷനില്‍ തന്നെ ഉണ്ടും ഉറങ്ങിയും എം പിയും എംഎൽഎമാരും അടക്കം നടത്തിയ സമരം സിഐക്ക് സസ്പെന്‍ഷന്‍ കിട്ടിയതോടെ മൂന്നാം നാള്‍ വിജയം കാണുകയും ചെയ്തു. സമരം അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് സമരമുഖത്ത് സജീവമായിരുന്ന കെ.എസ്.യു നേതാക്കൾക്ക് തീവ്രവാദ ബന്ധമുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ചത്.

സമരത്തിനിടെ ഡിഐജിയുടെ കാര്‍ പ്രവര്‍ത്തകര്‍ ത‍‍ടഞ്ഞ് നാശനഷ്ടം വരുത്തിയിരുന്നു. ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടുകയും ചെയ്തു. ഈ സംഭവങ്ങളിൽ പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി  12 പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. ഇതില്‍ അറസ്റ്റ് ചെയ്ത മൂന്ന്  പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നില്‍കിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി  പോലീസ് ആരോപിക്കുന്നത്
കെഎസ്.യു ആലുവ മണ്ഡലം പ്രസിഡന്‍റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്‍റ്  നജീബ്, ബൂത്ത് വൈസ് പ്രസിന‍്റ് അനസ് എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. കേസിലെ 1,4,5 പ്രതികളാണി‍വർ.  എടയപ്പുറം സ്വദേശി സല്‍മാന്‍ ഫാരിസ് രണ്ടാം പ്രതിയും എടത്തല സ്വദേശി സഫ് വാൻ മൂന്നാം പ്രതിയുമാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നതിങ്ങനെ.

ജലപീരങ്കിയുടെ മുകളില്‍ കയറി നിലക്കുന്ന ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്‍റെ പേരിലാണോ ഇത് ചെയ്തതെന്ന് കണ്ടെത്തണം. ഇവരെ ജാമ്യത്തില്‍ വിട്ടാല്‍ കലാപങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സാധ്യതയുണ്ട്. സമരവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റ‍ർ ചെയ്തിരുന്നു. അതിലൊന്നും തീവ്രവാദബന്ധമോ മറ്റെന്തിലും ക്രിമിനൽ പ്രവ‍ർത്തനങ്ങളെക്കുറിച്ചോ പോലീസ് സംശയം ഉന്നയിച്ചിട്ടില്ല.  ഈ സാഹചര്യത്തില്‍  ഈ കേസില്‍ മാത്രം പോലീസ് എന്തു കൊണ്ട് ഇത്രയും ​ഗുരുതര പരാമർശങ്ങളടങ്ങിയ റിപ്പോ‍ർട്ട് കോടതിയിൽ ഉന്നയിച്ചു എന്നതാണ് ചർച്ചയാവുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഒരു മാസം ഒരു ഡസൻ യൂടേൺ, ഇപ്പോൾ യു.ടി സതീശനായി’; മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എം.ബി...

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുന്‍ മന്ത്രി എം ബി...

​’സ്ത്രീകൾ എന്ന നിലയിൽ ഒരു പരാജയവുമില്ല, ഉണ്ടായത് സംഘടനാപരമായ പോരായ്മകൾ’; ‘അമ്മ’ വിഷയത്തിൽ പ്രതികരിച്ച്...

0
കൊച്ചി: സിനിമ സംഘടനയയായ'അമ്മ' ഭരണസമിതി രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ജഗദീഷ്....

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...