ധീരഹൃദയരുടെ ത്യാഗത്തിന് ആദരവർപ്പിക്കുന്നു ; ഇന്ത്യാ ഗേറ്റില്‍ മുഴങ്ങി ബിപിന്‍ റാവത്തിന്‍റെ സന്ദേശം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഹെലികോപ്ടർ അപകടത്തിൽ മരണപ്പെടുന്നതിന് തൊട്ടുമുൻപത്തെ ദിവസം ഔദ്യോഗിക പരിപാടിക്കായി സംയുക്ത സൈനിക മേധാവി റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശം പുറത്തു വന്നു. സ്വർണിം വിജയ് പർവ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്കായി ഡിസംബർ ഏഴിന് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശം ഡൽഹിയിലെ ഇന്ത്യാഗേറ്റിൽ നടന്ന പരിപാടിയിൽ കേൾപ്പിച്ചു. സ്വർണിം വിജയ് പർവിൽ ധീരയോദ്ധാക്കളെ സ്മരിച്ചുകൊണ്ടുള്ള സന്ദേശമാണ് ബിപിൻ റാവത്തിന്റെ വീഡിയോയിലുള്ളത്.

ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ ഇന്ത്യ നേടിയ വിജയത്തിന്റെ അമ്പതാം വാർഷികം നാം ആഘോഷിക്കുകയാണ്. ഇന്ത്യൻ സായുധ സേനയുടെ വീര്യം ഞാൻ ഓർക്കുന്നു ഇന്ത്യൻ സായുധസേനയിലെ ധീരഹൃദയരുടെ ത്യാഗത്തിന് ആദരവ് അർപ്പിക്കുന്നു. എല്ലാ ധീര സൈനികർക്കും ഞാൻ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ധീരരായ ഇന്ത്യൻ സൈനികരുടെ വീര്യവും ത്യാഗവും അനുസ്മരിക്കുന്ന വിവിധ പരിപാടികളും ഡിസംബർ 12 മുതൽ 14 വരെ ഇന്ത്യാ ഗേറ്റിൽ സംഘടിപ്പിക്കുമെന്നത് അഭിമാനാർഹമാണ്. സ്വർണിം വിജയ് പർവ് അടയാളപ്പെടുത്തി ഈ ചടങ്ങ് ആഘോഷിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു എന്നാണ് സംയുക്ത സൈനിക മേധാവി വീഡിയോ സന്ദേശത്തിൽ പറയുന്നത്.

കൂനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീഴുന്നതിന് ഒരു ദിവസം മുമ്പ് ഡിസംബർ ഏഴിനാണ് വീഡിയോ റെക്കോർഡ് ചെയ്തതെന്ന് സേനാ വൃത്തങ്ങൾ അറിയിച്ചു. ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ജനറൽ ബിപിൻ റാവത്തിന്റെ പോരാട്ടവീര്യത്തെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. അദ്ദേഹത്തിന്റെ അസാന്നിധ്യം തന്നെ ബാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡിസംബർ എട്ടിന് കൂനൂരിന് സമീപം നടന്ന ഹെലികോപ്ടർ അപകടത്തിലാണ് സംയുക്ത സേനാ മേധാവിയും ഭാര്യയും ഉൾപ്പെടെ 13 പേർ മരണപ്പെട്ടത്. ഔദ്യോഗിക യാത്രയ്ക്കിടെയായിരുന്നു അപകടം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

100 ജനറൽ മാനേജർമാരെ നിയമിക്കാൻ ബി. എസ്. എൻ. എൽ ; ഐ.ടി.എസ്. ഉദ്യോഗസ്ഥരെ...

0
കൊല്ലം : കാൽനൂറ്റാണ്ടായി ബി.എസ്.എൻ.എല്ലിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ...

ജാർഖണ്ഡിൽ വിദ്യാർഥി സമരത്തിന് വിജയം : JSSC-CGL പരീക്ഷകൾ റദ്ദാക്കി സർക്കാർ

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർഥികൾ നടത്തിവന്നിരുന്ന സമരത്തിന് വിജയം. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട്...

ഇരുപത്താറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ; പിന്നാലെ ഗർഭച്ഛിദ്രം ; ഡോക്ടറും നഴ്സും അടക്കം 7...

0
ബെംഗളൂരു: കർണാടകയിലെ ഗദഗ് ജില്ലയിൽ ഇരുപത്താറുകാരിയായ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം...

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ...

0
കൊച്ചി: കാലടി സംസ്കൃതം സർവ്വകലാശാലയിൽ കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും സംസ്ഥാന നേതാക്കളെ...