സർവകലാശാല വിവാദം ; സർക്കാർ നിലപാട് മനസിലാകാത്തയാളല്ല ​ഗവർണർ- മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന ചര്‍ച്ചകളില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം സംബന്ധിച്ച്‌ ഗവര്‍ണര്‍ പ്രകടിപ്പിച്ച ആശങ്കകളോട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതു വിദ്യാഭ്യാസത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മികച്ച മുന്നേറ്റമുണ്ടാക്കാനായി.

നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച എല്‍ ഡി എഫ് പ്രകടന പത്രികയില്‍ ഉന്നത വിദ്യാഭ്യാസ മേഖല കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ നിലപാടിനെ കുറിച്ച്‌ മനസ്സിലാകാത്തയാളല്ല ഗവര്‍ണര്‍. പൊതു വിദ്യാഭ്യാസ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനായതിനാല്‍ ഇനി ഉന്നത വിദ്യാഭ്യാസത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറണമെന്നു തന്നെയാണ് പ്രകടനപത്രികയിലെ നിര്‍ദേശം. നടപ്പിലാക്കുന്നത് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളാണ്. സര്‍ക്കാറിന്റെ കാഴ്ചപ്പാടാണ് നയപ്രഖ്യാപനത്തില്‍ പറഞ്ഞത്. സര്‍ക്കാര്‍ നയം ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടെ എടുത്തുകാട്ടിയതാണ്.

ഉന്നത വിദ്യാഭ്യാസ മേഖല ഇന്നുള്ളതില്‍ നിന്ന് കൂടുതല്‍ മുന്നോട്ട് പോകണമെന്ന കാര്യത്തില്‍ സര്‍ക്കാറിനും ഗവര്‍ണര്‍ക്കും ഒരെ അഭിപ്രായമാണുള്ളത്. പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താനായിട്ടുണ്ടെങ്കിലും എല്ലാ തികഞ്ഞുവെന്നോ ഇനിയൊന്നും ചെയ്യേണ്ടതില്ലെന്നോ അഭിപ്രായമില്ല. എന്നാല്‍, കാലാനുസൃതമായ പുരോഗതിയുണ്ടാക്കാനായിട്ടുണ്ട്. അക്കാദമിക് മികവ്, പശ്ചാത്തല സൗകര്യം എന്നിവയില്‍ നല്ല മുന്നേറ്റമുണ്ടാക്കാനായി. ഉന്നത വിദ്യാഭ്യാസത്തില്‍ കാലാനുസൃത മുന്നേറ്റമുണ്ടാക്കേണ്ടത് സംബന്ധിച്ച്‌ സര്‍ക്കാറിന്റെ കര്‍മ പരിപാടിയില്‍ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....