മക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: നിയോജക മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം പുതിയ നിര്‍മാണ പ്രവര്‍ത്തനം സാധ്യമാക്കിയതായി ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പഴവങ്ങാടി – മക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. റാന്നി താലൂക്ക് ആശുപത്രി, എഴുമറ്റൂര്‍ ആശുപത്രി ഉള്‍പ്പെടെയുള്ള മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം, ചികിത്സ സൗകര്യം എന്നിവ ഉറപ്പാക്കിയെന്ന് മന്ത്രി പറഞ്ഞു.

മണ്ഡലത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം മേഖലയില്‍ നിരവധി പദ്ധതി നടപ്പാക്കിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷ പ്രസംഗത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് റാന്നി മണ്ഡലത്തിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂള്‍ യാഥാര്‍ഥ്യമായത്. 22 കോടി രൂപ ചെലവഴിച്ച് 20 വിദ്യാലയം മണ്ഡലത്തില്‍ നിര്‍മിച്ചു. പെരുനാട് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിച്ചു. വെച്ചൂച്ചിറയില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് ആശുപത്രി നിര്‍മാണം ആരംഭിച്ചു. സൗജന്യ പിഎസ് സി, യുപിഎസി പരീക്ഷ പരിശീലനം നല്‍കുന്നു. മണ്ഡലത്തിലെ ആദ്യ നേഴസിംഗ് കോളജ് അയിരൂരില്‍ സ്ഥാപിക്കുമെന്നും എംഎല്‍എ പറഞ്ഞു. ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.57 കോടി രൂപ ചെലവഴിച്ചാണ് പഴവങ്ങാടി- മക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ ഒ.പി കെട്ടിടം നിര്‍മിച്ചത്.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, വൈസ് പ്രസിഡന്റ് ബിനു വയറന്‍മരുതി, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി, ഡി. പി. എം ഡോ.എസ്. ശ്രീകുമാര്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ ശ്യാംകുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ ജി നായര്‍, സ്ഥിരം സമിതി അധ്യക്ഷരായ മേരി ജോണ്‍, മനോജ് മലയില്‍, മോളി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനോജ് മേമന, ജോണ്‍ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ഇ മാത്യു, ജോയ്‌സി ചാക്കോ, എം ടി സതീഷ്, ആതിര എസ് നായര്‍, അനിത അനില്‍കുമാര്‍, അന്നമ്മ തോമസ്, സൂസമ്മ ജോണ്‍സണ്‍, മോനായി പുന്നൂസ്, അനി സുരേഷ്, ബിനിറ്റ് മാത്യു, ജിജി വര്‍ഗീസ്, പ്രിയ ഷാജി….

എച്ച്എംസി അംഗങ്ങളായ വി കെ സണ്ണി, ഉഷ തോമസ്, അരുണ്‍ നായര്‍, ബെന്നി മാടത്തുംപടി, ബിനു സി മാത്യു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ റ്റി ഉഷ, റാന്നി പഴവങ്ങാടി മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഷ്മ കെ കണ്ണന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മറിയം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുരേഷ് അമ്പാട്ട്, കെ കെ തോമസ്, സണ്ണി ഇടയാടി, സമദ് മേപ്രത്ത്, എബ്രഹാം കുളമട, പ്രശാന്ത് മോളിക്കല്‍, പാപ്പച്ചന്‍ കൊച്ചു മേപ്പറത്ത്, ത്രിതല പഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...