മലങ്കര ഓർത്തഡോക്സ്‌ സഭ നിരണം ഭദ്രാസന തിരുവല്ല സെൻട്രൽ കൺവെൻഷൻ ബുധനാഴ്ച തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മലങ്കര ഓർത്തഡോക്സ്‌ സഭ നിരണം ഭദ്രാസന തിരുവല്ല സെൻട്രൽ കൺവെൻഷൻ ബുധനാഴ്ച തുടങ്ങും. എം ജി എം ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന 31-മത് കൺവെൻഷൻ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. സഭ വൈദീക ട്രസ്റ്റി ഫാ ഡോ തോമസ് വർഗീസ് അമയിൽ വചന സന്ദേശം നൽകും. ദിവസവും വൈകിട്ട് 6ന് സന്ധ്യാനമസ്കാരവും 6:30ന് ഗാന ശുശ്രുഷയും 7-ന് വചന ശുശ്രുഷയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. വർഗീസ് ടി വർഗീസ് (ഡയറക്ടർ ഹോളി ട്രിനിറ്റി കൗൺസിലിങ് സെന്റർ, തിരുവനന്തപുരം), ഫാ. എബി ഫിലിപ്പ് (കാർത്തികപള്ളി), ഫാ. ഡോ നൈനാൻ വി ജോർജ് (അഖില മലങ്കര വൈദീക സംഘം സെക്രട്ടറി), ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് എന്നിവർ വചനം ഘോഷിക്കും.

2-ന് രാവിലെ 10ന് പാലിയേക്കര പള്ളിയിൽ നടക്കുന്ന ധ്യാനയോഗം ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ്സ്‌ നയിക്കും. 3-ന് രാവിലെ 10ന് ബഥനി അരമനയിലെ മാർ ബസേലിയോസ്സ്‌ ജുബിലീ സെന്ററിൽ നടക്കുന്ന കൺവെൻഷൻ സ്ഥാപകൻ ഗീവർഗീസ് മാർ ഒസ്താത്തിയോസ്സ്‌ സ്മാരക പ്രസംഗ മത്സരം വൈദീക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. റെജി മാത്യു ഉദ്ഘാടനം ചെയ്യും. ഗാന ശുശ്രുഷയ്ക്ക് വിവിധ ഇടവകകൾ നേതൃത്വം നൽകുമെന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും സെക്രട്ടറി ഫാ ചെറിയാൻ ജേക്കബ്, പബ്ലിസിറ്റി കൺവീനർ ജോ ഇലഞ്ഞിമൂട്ടിൽ എന്നിവർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...