ഇരുപത് സീറ്റിലും യു.ഡി.എഫ് ജയിക്കും : ചെറിയാൻ ഫിലിപ്പ്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജനവികാരം ആളി കത്തുന്നതിനാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപതു സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് കെ.പി.സി.സി രാഷ്ട്രീയ പഠന കേന്ദ്രം അദ്ധ്യക്ഷൻ ചെറിയാൻ ഫിലിപ്പ് ചരൽക്കുന്നിൽ. യു.ഡി.എഫ് നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗ്ഗീസ് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. പരസ്പരം പഴിചാരുന്ന കേന്ദ്ര , സംസ്ഥാന സർക്കാരുകൾ സ്വന്തം ഭരണ വൈകല്യങ്ങൾ മൂടിവെക്കാനുള്ള ശ്രമത്തിലാണ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അപഹാസ്യമായ ചക്കളത്തി പോരാട്ടവും ഇതിന്റെ ഭാഗമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു പോലെ കടക്കെണിയിൽ ആയതിനാൽ വികസന പ്രവർത്തനങ്ങൾ സ്തംഭനത്തിലാണ്. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം പൊറുതി മുട്ടിയ ജനങ്ങൾ രണ്ടു കൂട്ടർക്കുമെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ഡി.സി.സി പ്രസിഡണ്ട് സതീഷ് കൊച്ചു പറമ്പിൽ, എ.എ ഷുക്കൂർ, എം.എ വാഹിദ്, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, ജോസഫ് എം പുതുശ്ശേരി, പന്തളം സുധാകരൻ എക്സ് എംഎൽഎ, പ്രൊഫ.ഡി കെ ജോൺ, അഡ്വ.ജോർജ് വർഗ്ഗീസ്, പഴകുളം മധു, കെ ഇ അബ്ദുൾ റഹ്മാൻ, സനോജ് മേമന, ബാബു വെൺമേലിൽ, മലയാലപ്പുഴ ഗോപാലൻ, ഡോ. എബ്രഹാം കലമണ്ണിൽ കുഞ്ഞു കോശി പോൾ കെപിസിസി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, പഴകുളം ശിവദാസൻ, ലാലു തോമസ് സന്തോഷ് കോന്നി, ജോൺസൺ വിളവിനാൽ, പ്രകാശ് തോമസ്, ഉമ്മൻ വടക്കേടം, ജോൺ കെ മാത്യു, ജോർജ് കുന്നപ്പുഴ, സമദ് മേപ്രത്ത്, ടി.പി ഗോപാലൻ, എ സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, തോപ്പിൽ ഗോപകുമാർ, അഡ്വ ജയവർമ്മ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...