മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം ഊർജ്ജിതം ; പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ഊർജിതം. കേസിലെ പരാതിക്കാരനായ മുട്ടത്തെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ ബേബി ജോസഫിന്റെ മൊഴി ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ ഇടുക്കിയിലെ വിജിലൻസ് ഓഫീസിൽ ഹാജരാകാൻ ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായി ജലാശയവും പരിസരത്തെ ഭൂമിയും സ്വകാര്യ കമ്പനിക്ക് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയതിൽ ഏതാണ്ട് 128 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് പ്രധാന ആരോപണം.

നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം ഒരു മുൻ മന്ത്രിക്കെതിരെ നടക്കുന്ന ആദ്യ വിജിലൻസ് അന്വേഷണമാണിത്. ഈ കരാർ നൽകിയിരിക്കുന്ന എഫ്.എസ്.ഐ.ടി കോഴിക്കോട് എന്ന കമ്പനി ഒരു ‘പേപ്പർ കമ്പനി’ മാത്രമാണെന്നും, ടെൻഡർ നടപടികൾ തുടങ്ങിയ ശേഷം മാത്രമാണ് ഈ കമ്പനി രൂപീകരിച്ചതെന്നും പരാതിക്കാരൻ ആരോപിക്കുന്നു. കൃത്യമായ ടെൻഡർ നടപടികൾ പാലിക്കാതെയാണ് കരാർ നൽകിയതെന്നും ഇതിനാവശ്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുമെന്നും ബേബി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ ശേഖരിക്കാനാണ് വിജിലൻസ് സംഘത്തിന്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...

സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി

0
ബംഗ്ളൂരു : സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ബംഗളൂരു- ലണ്ടൻ...