മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷുവിനും റമദാന്‍ നോമ്പിനും മുമ്പ്  വോട്ടെടുപ്പ് വേണമെന്ന് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കമ്മീഷന്‍ പരിഗണിക്കും. പരീക്ഷകളും കമ്മീഷന്‍ പരിഗണിക്കും. മികച്ച പോളിങ് നടക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തെരഞ്ഞെടുപ്പെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും ചര്‍ച്ച നടത്തി. കോവിഡ് കാലത്ത് ബീഹാര്‍ ഇലക്ഷന്‍ നടത്തിയ അനുഭവം കമ്മീഷനുണ്ട്. കൂടുതല്‍ പോളിങ് സ്റ്റേഷന്‍ ഉണ്ടാകും. ഓരോ ബൂത്തിലും 500 മുതല്‍ 1000 വോട്ടര്‍മാര്‍ വരെ മാത്രം. അവസാന ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ച്‌ തീരുമാനം പിന്നീടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ചില മാധ്യമങ്ങള്‍ രാഷ്ട്രീയ പ്രേരിതമായി എകപക്ഷീയ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് പരാതിയുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. മൂന്ന് ജില്ലകള്‍ പ്രശ്നബാധിത സാധ്യതാ പട്ടികയിലുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉദ്യോസ്ഥരെ നിയോഗിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...

മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പുകഴ്ത്തി മഹുവ മൊയ്ത്ര

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ,...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതി ; പോലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും

0
കൊച്ചി: ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ എറണാകുളം ജെഎഫ്സിഎം കോടതിയിൽ പോലീസ്...

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന ; തിടുക്കത്തിൽ തീരുമാനമില്ല ; വിശദമായ ചർച്ചയ്ക്ക് യുഡിഎഫ്

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. വിശദമായി ചർച്ച നടത്താനാണ്...