മൈലപ്ര സഹകരണ ബാങ്ക് ; ബോബനും മോളിയും കളിച്ചു – പണികിട്ടിയത്‌ മനോരമക്ക് – നിക്ഷേപകര്‍ കൂട്ടത്തോടെ പത്രം ഉപേക്ഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെ പൂട്ടിക്കാന്‍ ശ്രമിച്ച മനോരമ ജീവനക്കാരനു നേരെ പ്രതിഷേധം ശക്തമാകുന്നു. മൈലപ്രയിലെ നിരവധിപ്പേര്‍ മലയാള മനോരമ പത്രം നിര്‍ത്തി. മലയാള മനോരമ പത്തനംതിട്ട ബ്യൂറോയിലെ എഡിറ്റോറിയല്‍ ജീവനക്കാരനായ മൈലപ്ര സ്വദേശിയാണ് മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിനെതിരെയുള്ള വാര്‍ത്തക്കു പിന്നിലെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ്കൂടിയായ ഇയാള്‍ തന്റെ സ്വാധീനത്തില്‍ മറ്റ് മാധ്യമങ്ങളെയും കൂട്ടുപിടിച്ചായിരുന്നു മൈലപ്ര ബാങ്കിനെ പ്രതിസന്ധിയിലാക്കുവാന്‍ ശ്രമിച്ചതെന്നാണ് നിക്ഷേപകര്‍ പറയുന്നത്. വ്യക്തി വിരോധം തീര്‍ക്കുവാന്‍ ഇയാള്‍ താന്‍ ജോലി ചെയ്തിരുന്ന പത്രത്തെ ഉപയോഗിക്കുകയായിരുന്നു. മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ഉണ്ടായിരുന്ന തന്റെ 15ലക്ഷത്തോളം രൂപയുടെ നിക്ഷേപം പിന്‍വലിച്ചു കഴിഞ്ഞാണ് ഇയാള്‍  ബാങ്കിനെതിരെ മനോരമ പത്രത്തില്‍ പരമ്പര തുടങ്ങിയത്. ഇയാളുടെ ഹീനമായ നടപടിമൂലം ഇപ്പോള്‍ സാധാരണക്കാരായ നിക്ഷേപകര്‍ പണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.

മൈലപ്ര ബാങ്കില്‍ 10  ലക്ഷത്തിനു മുകളില്‍ നിക്ഷേപമുള്ളവര്‍ നിരവധിയാണ്. ബാങ്ക് ഒരു കാരണവശാലും പൂട്ടില്ലെന്നും തങ്ങളുടെ പണം നഷ്ടമാകില്ലെന്നും നിക്ഷേപകര്‍ പറയുന്നു. മൈലപ്ര ബാങ്ക് നിലനില്‍ക്കേണ്ടത് തങ്ങളുടെ ആവശ്യമാണ്. ജനങ്ങളില്‍ അനാവശ്യ ഭീതി പരത്തി ബാങ്കിനെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ നിഷേപകരുടെ ശത്രുവാണ്. നിലവില്‍ ബാങ്കിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നും എന്നാല്‍ ഇത് താല്‍ക്കാലികം മാത്രമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ബാങ്കിലെ ചില ജീവനക്കാരുടെ ഉത്തരവാദിത്വമില്ലായ്മയില്‍ ചില നഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കുന്നെന്നും എന്നാല്‍ ഊതിപ്പെരുപ്പിച്ച വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും ഇവര്‍ പറയുന്നു. നിക്ഷേപകര്‍ സംഘടിച്ചുകൊണ്ട് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുമെന്നും ബാങ്കിനെതിരെയുള്ള വാര്‍ത്തക്കുപിന്നില്‍ പ്രവര്‍ത്തിച്ച ജീവനക്കാരനെതിരെ മലയാള മനോരമ മാനേജ്മെന്റിന് പരാതിനല്‍കുമെന്നും നിക്ഷേപകര്‍ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....