കോന്നി : മലയാലപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് വെട്ടൂർ ബ്രാഞ്ച് ആരംഭിച്ചു. അഡ്വ.കെ യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി മുരളീധരൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. മുൻ ബാങ്ക് പ്രസിഡന്റ് മലയാലപ്പുഴ ശശി വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ, ബ്ലോക്ക് പഞ്ചായത്തംഗം രാഹുൽ വെട്ടൂർ, പഞ്ചായത്തംഗം സന്തോഷ് കുമാർ, സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, ഡി സി സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ്, സി പി ഐ നേതാവ് പി എസ് ഗോപാലകൃഷ്ണപിള്ള ബിജെപി നേതാവ് വി എസ് ഹരീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എസ് ഷാജി സ്വാഗതവും ബ്രാഞ്ച് ഇൻചാർജ്ജ് കെ ആർ മജീഷ് നന്ദിയും പറഞ്ഞു.