മുഴുവന്‍ ജീവനക്കാരും സമരത്തില്‍ ; ചെങ്ങന്നൂർ നഗരസഭയുടെ പ്രവർത്തനം പൂര്‍ണ്ണമായി സ്തംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : സംയുക്ത സമര സമിതിയുടെ നേത്രുത്വത്തില്‍ ചെങ്ങന്നൂര്‍ നഗരസഭയിലെ ജീവനക്കാർ
നടത്തിവരുന്ന പണിമുടക്കും ധർണയും രണ്ട് ദിവസം പിന്നിട്ടു.

അനധികൃത നിർമ്മാണം മുനിസിപ്പൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി പൊളിച്ചുനീക്കാൻ നേതൃത്വം കൊടുത്ത നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണനെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹന കുമാറിനേയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. നഗരസഭാ കൗൺസിലർ രാജൻ കണ്ണാട്ടിന്റേയും മകന്റേയും മറ്റ് കൂട്ടാളികളുടേയും നേതൃത്വത്തിലായിരുന്നു കയ്യേറ്റം. ജീവനക്കാര്‍ ഒന്നടങ്കം സമരത്തിലായത്തോടെ നഗരസഭയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിച്ചു. നഗരസഭയിലെ ശുചീകരണ തൊഴിലാളികളും പണിമുടക്കിലാണ്.

കൊവിഡ് മൂലം നഗരസഭ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനങ്ങൾ പലതും മുടങ്ങി.ജീവനക്കാർക്ക് ശമ്പളം, വിരമിച്ചവർക്കുളള പെൻഷന്‍,  മറ്റാനുകൂല്യങ്ങൾ ഇവ  യഥാസമയം നൽകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുളളത്. ജീവനക്കാരുടെ സമരത്തിന് പിന്തുണ അറിയിച്ച് സിപിഎം ടൗൺ കമ്മിറ്റി ധർണയിൽ പങ്കെടുത്തു. പ്രതിപക്ഷ കക്ഷിയായ ബിജെപിയുടെ കൗൺസിലർമാർ നഗരസഭാ കവാടത്തിൽ ധർണ നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...