പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പ്രതിയെ അറസ്റ്റ് ചെയ്ത് മലയാലപ്പുഴ പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കഠിനംകുളം പുതുകുറിച്ചി കാക്കത്തോപ്പ് മുണ്ടന്‍ചിറയില്‍ സുനിത ഹൗസില്‍ സുധീഷ് എന്ന് വിളിക്കുന്ന അനീഷിനെ(24)യാണ് മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യനാമണിലെ ഭാര്യ വീട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് വീടിന് സമീപമുള്ള ആയുര്‍വേദാശുപത്രിയില്‍ ചികില്‍സ തേടിയ പെണ്‍കുട്ടിയെ സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ച് ഡോക്ടര്‍ അയച്ചിരുന്നു. പത്തനംതിട്ടയിലെ സ്വകാര്യലാബില്‍ നടത്തിയ പരിശോധനയില്‍ കുട്ടി അഞ്ചു മാസം ഗര്‍ഭിണിയെന്ന് കണ്ടെത്തി.

ഈ വിവരം ലാബ് അധികൃതര്‍ മലയാലപ്പുഴ പോലീസിനെ അറിയിക്കുകയായിരുന്നു.
പ്ലസ്ടു കഴിഞ്ഞ ശേഷം ഐടിഐയില്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടിയുടെ പിതാവ് മൂന്നുവര്‍ഷം മുന്‍പ് മരിച്ചു. മാതാവും രണ്ട് സഹോദരങ്ങളും ഉണ്ട്. മൊഴി എടുത്ത് പോലീസ് കേസെടുക്കുകയായിരുന്നു. പ്രതി അനീഷ് ഏറെ നാളായി കോന്നി പയ്യനാമണിലെ ഭാര്യ വീട്ടിലാണ് താമസിച്ചു വരുന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
ഇടുക്കി: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി...

​വ്യാജ ബിരുദധാരികളെക്കുറിച്ചുള്ള പരാമർശം വളച്ചൊടിക്കപ്പെട്ടു ; പാറ്റ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

0
ന്യൂഡല്‍ഹി: പാറ്റ പരാമര്‍ശത്തില്‍ തൻ്റെ വാക്കുകള്‍ തെറ്റായി ദുരുദ്ദേശത്തോടെ ഉപയോഗിച്ചുവെന്നും രാജ്യത്തെ...

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....