ചരിത്ര മെഡല്‍ നേടിയ മലയാളി താരം പി ആര്‍ ശ്രീജേഷിന് കേരളത്തിൽ ഉജ്ജ്വല സ്വീകരണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടി ഇന്ത്യയ്ക്കും കേരളത്തിനും അഭിമാനമായ ഹോക്കി ഗോള്കീപ്പർ പി ആർ ശ്രീജേഷ് നാട്ടിലെത്തി. ചരിത്ര മെഡല്‍ നേടിയ മലയാളി താരം പി ആര്‍ ശ്രീജേഷിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കായികമന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് ശ്രീജേഷിനെ സ്വീകരിച്ചത്. വൈകുന്നേരം 5.30നുള്ള വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ശ്രീജേഷിനെ മന്ത്രി പൊന്നാട അണിയിച്ച്‌ സ്വീകരിച്ചു.

സർക്കാർ  ഒരുക്കിയ പ്രത്യേക വാഹനത്തിലാണ് ശ്രീജേഷ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് എത്തിയത്. കഴുത്തില്‍ വെങ്കല മെഡല്‍ അണിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ ശ്രീജേഷിനെ പുറത്ത് കാത്തുന്ന നിന്ന നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് കായിക പ്രേമികകള്‍ ആര്‍പ്പു വിളികളോടെയും പൂച്ചെണ്ടു നല്‍കിയുമാണ് സ്വീകരിച്ചത്. തുടര്‍ന്ന് തുറന്ന ജീപ്പില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശ്രീജേഷിനെ കിഴക്കമ്പലത്തെ വീട്ടിലേക്ക് ആനയിച്ച്‌ കൊണ്ടു പോയത്.

എറണാകുളം ജില്ല കളക്ടര്‍ ജാഫര്‍ മാലിക്, സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സിക്കുട്ടന്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, പി.വി ശ്രീനിജന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെ...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....