ബ്രിട്ടനിലെ നോർവിച്ചിൽ കാറപകടം : മലയാളി വിദ്യാർഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: ദുഃഖവെള്ളിയാഴ്ച പുലർച്ചെ ബ്രിട്ടനിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാർഥി കാറപകടത്തിൽ മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി അമൽ പ്രസാദാണ് (24) നോർവിച്ചിനു സമീപം മോട്ടോർവേയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. എ-14 മോട്ടോർവേയിൽ ജംക്‌ഷൻ അൻപതിനും 51നുമിടയിൽ കോഡെൻഹാമിലായിരുന്നു പ്രാദേശികസമയം വെള്ളിയാഴ്ച പുലർച്ചെ 4.50ന് അപകടമുണ്ടായത്. സഫോക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അമലിനൊപ്പം ആകാശ്, നിഷാൻ എന്നീ വിദ്യാർഥികളും ഉണ്ടായിരുന്നു. പരുക്കേറ്റ ആകാശ് ഇപ്സ്വിച്ച് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി ഇടിച്ചായിരുന്നു അപകടം. കാർ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.

ഈയിടെ ബ്രിട്ടനിലെത്തിയ അമലും കൂട്ടുകാരും ബയോമെട്രിക് കാർഡും ഡിബിഎസ് സർട്ടിഫിക്കറ്റും വാങ്ങാൻ ലണ്ടനിൽ പോയി മടങ്ങിവരവേയാണ് അപകടമുണ്ടായത്. ഗരുതരമായി പരുക്കേറ്റ അമൽ അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ.

പോലീസ് നാട്ടിലെ ബന്ധുക്കളെ വിവരം അറിയിച്ചു. കുടുംബാംഗങ്ങളുടെ അഭ്യർഥന മാനിച്ച് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയും നോർവിച്ച് മലയാളി അസോസിയേഷനും ഉൾപ്പെടെയുള്ള സംഘടനകൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...