വീട്ടില്‍ നിന്ന് പണം പതിവായി മോഷണം : ഓണ്‍ലൈന്‍ ഗെയിമിന് വേണ്ടി പതിനൊന്നുകാരന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്‌തത്‌ 28,000 രൂപയ്‌ക്ക്

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം: ഓണ്‍ലൈന്‍ ഗെയിമിന് വേണ്ടി നാലുമാസത്തിന് ഇടയില്‍ പതിനൊന്നുകാരന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്‌തത്‌ 28,000 രൂപയ്‌ക്ക്‌. വീട്ടില്‍ നിന്ന് പണം പതിവായി മോഷണം പോവുന്നത് തിരിച്ചറിഞ്ഞ് അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ കളിഭ്രാന്ത് രക്ഷിതാക്കള്‍ അറിയുന്നത്.

ഇതോടെ ചങ്ങരംകുളം ആലംകോട്ടെ മൊബൈല്‍ കടയിലെത്തിയ രക്ഷിതാക്കള്‍ കടക്കാരനെ മര്‍ദിച്ചു. വീട്ടില്‍നിന്നു നിരന്തരം പണം മോഷണം പോകുന്നതു സംബന്ധിച്ച അന്വേഷണത്തിനൊടുവില്‍ മൊബൈല്‍ റീച്ചാര്‍ജിങ്‌ രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇതോടെ സമീപത്തെ കടയിലെത്തി വീട്ടുകാര്‍ വിവരം അന്വേഷിച്ചു. ഇതു വാക്കേറ്റത്തില്‍ കലാശിച്ചതോടെ കടക്കാരനു വീട്ടുകാരുടെ അസഭ്യവര്‍ഷവും മര്‍ദനവുമേറ്റു.

ബഹളം സംഘര്‍ഷാവസ്‌ഥയില്‍ എത്തിയതോടെ ചങ്ങരംകുളം പോലീസെത്തി രംഗം ശാന്തമാക്കി. ഒന്നര ലക്ഷത്തോളം രൂപ മോഷണം പോയെന്നാണ് വീട്ടുകാര്‍ പറയുന്നത്. അന്വേഷണത്തില്‍ പതിനൊന്നുകാരന്റെ നിര്‍ദേശപ്രകാരം സുഹൃത്തായ മുതിര്‍ന്ന കുട്ടിയാണു റീച്ചാര്‍ജ്‌ ചെയ്‌തിരുന്നതെന്നു വ്യക്‌തമായി. ആവശ്യമുള്ള പണം പതിനൊന്നുകാരന്‍ വീട്ടില്‍നിന്ന്‌ മോഷ്‌ടിച്ചു നല്‍കും.

മൊബൈലില്‍ ഗെയിം കളിക്കാനാണെന്നും പത്തും പതിനഞ്ചും പേര്‍ ഒരുമിച്ചാണ്‌ വലിയ തുകയ്‌ക്ക്‌ റീചാര്‍ജ്‌ ചെയ്തതെന്നാണ്‌ കടയിലെ ജീവനക്കാരനോടു പറഞ്ഞിരുന്നത്‌. കുട്ടികള്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്‌ പതിവാണെന്നും രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ്‌ മുന്നറിയിപ്പ്‌ നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....