ചെന്നൈ: നഗ്‌നത കാണാനാകുന്ന എക്‌സ്‌റേ കണ്ണടകളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മലയാളികള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇര്‍ഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. ആളുകളെ നഗ്‌നമായി കാണാന്‍ സാധിക്കുന്ന എക്‌സ് റേ കണ്ണയുടെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയത്. തട്ടിപ്പിന് ഇരയായ ചിലര്‍ ലെീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.
സംഘം തോക്കു ചൂണ്ടി ആറു ലക്ഷം രൂപ തട്ടിയെന്നാണ് ചെന്നൈ സ്വദേശി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ താമസിക്കുന്ന ലോഡ്ജിലെത്തി പോലീസ് പരിശോധന നടത്തി തോക്കടക്കമുള്ള സാധനങ്ങള്‍ കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. നിരവധി പേരാണ് ഇവരുചെ തട്ടിപ്പിനിരയായത്. നഗ്‌നത കാണാനാകുന്ന എക്‌സ്‌റേ കണ്ണടകള്‍ വില്‍പ്പനയ്ക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഇരകളെ സംഘടിപ്പിച്ചത്.