കാസര്‍ഗോഡ് : കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിയായ യുവതിയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഹോസ്ദുര്‍ഗ് പോലീസ്. കാഞ്ഞങ്ങാട് ഞാണിക്കടവിലെ ഗിരീഷ് – മിനി ദമ്പതികളുടെ മകള്‍ അഞ്ജന കെ. ഹരീഷിനെ (21) ആണ് ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ തലശേരി ബ്രണ്ണന്‍ കോളജില്‍ വിദ്യാര്‍ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് മിനി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അഞ്ജനയെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. അന്ന് അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് മുന്‍ നക്‌സല്‍ നേതാവ് അജിതയുടെ മകളോടൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു. അതിനു ശേഷം ഇവരുടെ കൂടെയായിരുന്നു അഞ്ജന. ഇന്ന് രാവിലെയാണ് അഞ്ജന ആത്മഹത്യ ചെയ്ത വിവരം ലഭിച്ചത്. അഞ്ജനയുടെ കുടുംബം ഇപ്പോള്‍ താമസിക്കുന്നത് പുതുക്കൈ വില്ലേജിലാണ്. സഹോദരങ്ങള്‍: അനഘ, ശ്രീഹരി.