മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇന്നലെ എത്തിയത് 4,000ലേറെ മലയാളികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ വൈകിട്ട് 7.30 വരെ കേരളത്തിലേക്ക് എത്തിയത് 4310 പേർ. ഒരോ ചെക് പോസ്റ്റ് വഴി എത്തിയവരുടെ എണ്ണം ഇങ്ങനെ – ഇഞ്ചിവിള: 191,  ആര്യങ്കാവ്: 182, കുമളി: 249, വാളയാർ : 2377, മുത്തങ്ങ: 378, മഞ്ചേശ്വരം: 733.

തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കു യാത്ര തിരിച്ച മലയാളികളെ ഇന്നലെ അതിർത്തിയായ കളിയിക്കാവിളയിൽ തമിഴ്നാട് തടഞ്ഞു. തമിഴ്നാടിന്റെ ഇ പാസില്ലാത്തതു മൂലമാണിത്. കൈവശം നോർക്കയുടെ പാസ് ഉണ്ടായിരുന്നുവെങ്കിലും തമിഴ്നാടിന്റെ ഇ പാസ് കൂടി വേണമെന്നു തമിഴ്നാട് പോലീസ് നിർബന്ധം പിടിച്ചു. പലരും തമിഴ്നാട് പാസിനായി അപേക്ഷിച്ചിരുന്നുവെങ്കിലും സെർവർ തകരാർ മൂലം ലഭിച്ചിരുന്നില്ല. മണിക്കൂറുകളോളം ഗതാഗത സ്തംഭനത്തിനും ഇത് ഇടയാക്കി. തുടർന്ന് തിരുവനന്തപുരം, കന്യാകുമാരി ജില്ലാ കലക്ടർമാർ ചർച്ച നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണു വാഹനങ്ങൾ കടത്തിവിട്ടത്.

കൊല്ലം ജില്ലയുടെ അതിർത്തിയായ ആര്യങ്കാവ് ചെക് പോസ്റ്റ് വഴി മലയാളികളുടെ വരവ് തുടങ്ങി. പാലക്കാട്ട് വാളയാർ അതിർത്തി വഴി 29 പേർ തിരിച്ച്  ഇതര സംസ്ഥാനങ്ങളിലേക്കും മടങ്ങി. തിരക്ക് ഏറിയതിനാൽ 24 മണിക്കൂറും പരിശോധന നടത്തി വാഹനങ്ങൾ കടത്തി വിടാൻ ജില്ലാ കലക്ടർ ഡി. ബാലമുരളി നിർദേശം നൽകി. രാത്രി യാത്രയ്ക്കു നിയന്ത്രണമുണ്ടെങ്കിലും നാട്ടിലേക്കു മടങ്ങുന്നവർക്ക് ഇളവ് അനുവദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...