കളിയിക്കാവിള : ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങി. രണ്ടുപേരടങ്ങിയ ആദ്യ സംഘമാണ് കളിയിക്കാവിള ഇഞ്ചിവിള ചെക്‌പോയിന്റില്‍ എത്തിയത്. നാഗര്‍കോവിലില്‍ കുടുങ്ങിയ സംഘമാണ് കളിയിക്കാവിളയില്‍ എത്തിയത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സർക്കാർ യാത്രാ പാസ് അനുവദിച്ചു തുടങ്ങിയിരുന്നു. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിലൂടെ അപേക്ഷിച്ചവർക്കാണ് പാസ് നൽകിത്തുടങ്ങിയത്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ സംഘങ്ങളാണ് ഇപ്പോള്‍ എത്തിത്തുടങ്ങിയിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 1.5 ലക്ഷത്തിലേറെ മലയാളികളാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
മലയാളികള്‍ തിരിച്ചെത്തിത്തുടങ്ങി ; ആദ്യ സംഘം കളിയിക്കാവിള ചെക്‌പോസ്റ്റില്‍ എത്തി
RECENT NEWS
Advertisment