നവംബർ 1 മുതൽ മാലദ്വീപ് രാജ്യവ്യാപകമായി പുകയില നിരോധനം ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മാലി: 2007-ലോ അതിനുശേഷമോ ജനിച്ചവർക്ക് നവംബർ 1 മുതൽ മാലദ്വീപ് രാജ്യവ്യാപകമായി പുകയില നിരോധനം ഏർപ്പെടുത്തി. 2007 ജനുവരി 1-നോ അതിനുശേഷമോ ജനിച്ച വ്യക്തികൾക്ക് മാലിദ്വീപിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും ഉപയോ​ഗിക്കുന്നതിനും വിൽക്കുന്നതിനും വിലക്കുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനം പറയുന്നു. അനാരോഗ്യകരമായ ജീവിതശൈലിയാണ് മാലദ്വീപിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

ഒരാളുടെ പ്രായത്തെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, പ്രായം പരിശോധിച്ചുറപ്പിക്കൽ പൂർത്തിയാക്കിയതിനുശേഷം മാത്രമേ പുകയില ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയൂവെന്ന് ഉത്തരവിൽ പറയുന്നു. എല്ലാത്തരം പുകയില ഉൽപ്പന്നങ്ങൾക്കും നിരോധനം ബാധകമാണ്, വിൽപ്പനക്കാർ വിൽപ്പനയ്ക്ക് മുമ്പ് പ്രായം പരിശോധിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. സമൂഹത്തിലെ അനാരോഗ്യകരമായ ശീലങ്ങൾ കൂട്ടായ പരിശ്രമത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്ന് ഏപ്രിൽ 13 ന് നടന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞിരുന്നു. പിന്നീടാണ് നിയമനിർമാണം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...