സന്നിധാനത്ത് നാളെ മാളികപ്പുറം മേൽശാന്തിയുടെ വക ഓണ സദ്യ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണത്തിന് ശബരിമലയില്‍  എത്തിയ ഭക്തർക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി സന്നിധാനം. ഓണ പൂജകൾ തൊഴാനായി ആയിരക്കണക്കിന് ഭക്തരാണ് നട തുറന്ന പൂരാടം നാൾ മുതൽ സന്നിധാനത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. തിരുവോണ ദിവസം ദർശനത്തിന് ശബരിമലയിൽ എത്തിയ അയ്യപ്പ ഭക്തർക്കെല്ലാം തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വഴിപാടായി സദ്യ ഒരുക്കി നൽകി. കേരളത്തിന് പുറമെ അന്യസംസ്ഥാനങ്ങളിൽനിന്ന് നിരവധി ഭക്തരാണ് തിരുവോണ ദിവസം അയ്യപ്പ ദർശനത്തിനുശേഷം സദ്യ കഴിച്ചത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽനിന്നുള്ള ജീവനക്കാരും വ്യാപാരികളും തൊഴിലാളികളും ഓണനാളുകളിൽ സന്നിധാനത്തുണ്ട്. ഇവരുടെ സേവനം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് ഓണ കാലത്ത് സന്നിധാനത്ത് സദ്യ ഒരുക്കുന്നത്. തിരുവോണ ദിനത്തിൽ ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ലക്ഷാർച്ചനയും ഉണ്ടായിരുന്നു. കൂടാതെ ഇന്ന്  പോലീസിന്‍റെയും ചതയ നാളിൽ മാളികപ്പുറം മേൽശാന്തിയുടെ വകയായും സദ്യ നടക്കും.

നട അടയ്ക്കുന്ന 31 വരെ വിശേഷാൽ പൂജകൾ ഉൾപ്പെടെ എല്ലാ പൂജകളും നടക്കും. ദിവസവും ഉച്ചയ്ക്ക് ഒരുമണിയ്ക്ക് അടയ്ക്കുന്ന തിരുനട വൈകുന്നേരം അഞ്ച് മണിക്കാണ് വീണ്ടും തുറക്കുക. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രതിരുനട 31 ന് രാത്രി 10 മണിയ്ക്ക് ഹരിവരാസനം പാടി അടക്കും. കന്നി മാസ പൂജകൾക്കായി വീണ്ടും സെപ്തംബര്‍ 16 നു തുറക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...