മല്ലപ്പള്ളിയുടെ ഹെൽത്തി ബൗൾ ജനപ്രിയമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളിയുടെ ഹെൽത്തി ബൗൾ ജനപ്രിയമാകുന്നു. കൃഷിചെയ്തെടുത്തവ മൂല്യവർധിത ഉത്പന്നങ്ങളാക്കി ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കുന്ന ഒരു കർഷകസംയോജിത സംരംഭമാണിത്. മല്ലപ്പള്ളി ബ്ലോക്കിലെ കർഷകരുടെ കമ്പനിയായ മല്ലപ്പള്ളി ഫാർമർ പ്രൊഡ്യൂസർ കമ്പനിയാണ് നാല്പതോളം ഭക്ഷ്യ ഉത്പന്നങ്ങളുമായി വിപണിതുറന്നത്. മല്ലപ്പള്ളി- കോട്ടയം റോഡിൽ അണിമപ്പടിക്ക് സമീപമാണ് വിപണനകേന്ദ്രം. മല്ലപ്പള്ളി ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ മൂന്നൂറോളം അംഗങ്ങളുണ്ട്. കമ്പനിക്കുകീഴിൽ അഞ്ചുപേരടങ്ങുന്ന ഗ്രൂപ്പിന് യൂണിറ്റായി സംരംഭം തുടങ്ങാം. അത്തരത്തിൽ ആരംഭിച്ച സംരംഭമായ ചക്കിലാട്ടിയ വെളിച്ചെണ്ണ യൂണിറ്റും കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു.

കോട്ടാങ്ങൽ സ്വദേശി ഹരികുമാറാണ് ഈ സംരംഭത്തിന് പിന്നിൽ. കമ്പനിയുടെ അംഗങ്ങളായുള്ള കർഷകരുടെ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണനസാധ്യത ഒരുക്കുക, വിഷവിമുക്തമായ വിഭവങ്ങൾ മിതമായവിലയിൽ ലഭ്യമാക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാരിന് കീഴിലാണ് കമ്പനിയുടെ പ്രവർത്തനം. സുരേഷ് കെ. പിള്ളയാണ് ചെയർമാൻ. വെളിച്ചെണ്ണ യൂണിറ്റിന്റെയും വിപണനകേന്ദ്രത്തിന്റെയും ഉദ്ഘാടനം സി.എസ്.എസ്.എ. ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ നിർവഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ മെഷീൻ സ്വിച്ചോൺ നിർവഹിച്ചു. മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, മധു കവറുമഠത്തിൽ, മല്ലപ്പള്ളി പഞ്ചായത്തംഗങ്ങളായ പ്രകാശ് കുമാർ വടക്കേമുറി, എസ്.വിദ്യാമോൾ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...