ഇന്ത്യയുടെ നയതന്ത്ര, ദേശീയ താൽപ്പര്യങ്ങൾ കേന്ദ്ര സർക്കാർ അടിയറ വെക്കുകയാണെന്ന് മല്ലികാർജുൻ ഖാർഗെ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മിഡിൽ ഈസ്റ്റ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇന്ത്യയുടെ നയതന്ത്ര, ദേശീയ താൽപ്പര്യങ്ങൾ കേന്ദ്ര സർക്കാർ അടിയറ വെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എക്സിലെ വിശദമായ പോസ്റ്റിലൂടെയാണ് പശ്ചിമേഷ്യയിലെ മോശമാകുന്ന സാഹചര്യത്തോടുള്ള സർക്കാരിന്റെ പ്രതികരണത്തെയും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ അവസ്ഥയെയും കുറിച്ച് ഖാർഗെ ചോദ്യങ്ങൾ ഉന്നയിച്ചത്.

‘മോദി സർക്കാരിന്റെ ഈ നിലപാട് ഇന്ത്യയുടെ തന്ത്രപരവും ദേശീയവുമായ താൽപ്പര്യങ്ങളെ അപകടത്തിലാക്കുന്നതാണ്’. ഖാർഗെ കുറിച്ചു. ഇന്ത്യ ആതിഥേയത്വം വഹിച്ച ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂ 2026-ൽ പങ്കെടുത്ത ശേഷം നിരായുധരായി മടങ്ങുകയായിരുന്ന ഒരു ഇറാനിയൻ കപ്പൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വെച്ച് ടോർപ്പിഡോ ആക്രമണത്തിൽ തകർന്നിരുന്നു. ‘ഇന്ത്യയുടെ അതിഥിയായിരുന്ന ആ കപ്പലിന്റെ കാര്യത്തിൽ ഒരു ആശങ്കയോ അനുശോചനമോ അറിയിക്കാൻ പോലും സർക്കാർ തയ്യാറായില്ല. പ്രധാനമന്ത്രി മോദി നിശബ്ദനായി തുടരുകയാണ്. മഹാസാഗർ പോലുള്ള സിദ്ധാന്തങ്ങളെക്കുറിച്ചും ഇന്ത്യൻ മഹാസമുദ്രത്തിലെ ‘സുരക്ഷാ ദാതാവാണ്’ ഇന്ത്യയെന്നും പ്രസംഗിച്ചിട്ട് എന്ത് കാര്യം? സ്വന്തം മുറ്റത്ത് നടക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയല്ലേ നിങ്ങൾ?’ എന്നും ഖാർഗെ ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....