ഹൂസ്റ്റണ്‍ : യുഎസിലെ ഹൂസ്റ്റണിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി കോളജ് വിദ്യാർഥി മരിച്ചു. ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജ് വിദ്യാർഥിയായ ജസ്റ്റിൻ വർഗീസ് (19) ആണ് മരിച്ചത്.
ഒക്ടോബർ 29ന് സ്റ്റാഫോഡ് മർഫി റോഡ് അവന്യൂവിന് സമീപമാണ് സംഭവം. ജസ്റ്റിൻ ഓടിച്ചിരുന്ന വാഹനത്തിന് പുറകിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. നാലു വാഹനങ്ങളാണ് ഒരേ സമയം അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ അപകട സ്ഥലത്തു വെച്ച് തന്നെ മരിച്ചു. കൊടുന്തറ സുനിൽ വർഗീസ് – ഗീത ദമ്പതികളുടെ മകനാണ് ജസ്റ്റിൻ വർഗീസ്. ഷുഗർലാൻഡ് ബ്രദറൺ സഭാംഗങ്ങളാണ്. സഹോദരങ്ങൾ – ജേമി, ജീന. സംസ്കാരം പിന്നീട്.