കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് കൊറോണ ; ക്രിസ്ത്യന്‍ നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: മലയാളി വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലെ ഹൊറമാവിലുള്ള ക്രിസ്ത്യന്‍ നഴ്സിംഗ് കോളേജ് അടച്ചുപൂട്ടി. കോളേജിലെ 300 നഴ്സിങ് വിദ്യാര്‍ത്ഥികളില്‍ 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോളേജ് താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്.

300 വിദ്യാര്‍ഥികളില്‍ 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ ചൂണ്ടിക്കാട്ടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാഗ്രത പാലിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. എല്ലാ സ്‌കൂളുകളും കോളേജുകളും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. രാജ്യത്തുടനീളമുള്ള നിരവധി വിദ്യാര്‍ഥികള്‍ സംസ്ഥാനത്തെ വിവിധ കോളേജുകളിലായി പഠിക്കുന്നുണ്ട്. സംസ്ഥാനത്ത് 800 ഓളം നഴ്സിംഗ് കോളേജുകളുണ്ട്. ഇവിടങ്ങളില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും കേരളത്തില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നുമുള്ളവരാണ്. ഇവരുടെ സാമ്പിളുകള്‍ ജീനോമിക് സീക്വന്‍സിംഗിനും അയയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.

രോഗബാധിതരായ വിദ്യാര്‍ഥികളെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കോളേജ് അടുത്ത് എട്ട് ദിവസം വരെ അടച്ചിടുമെന്നും വിദ്യാര്‍ഥികളില്‍ വീണ്ടും പരിശോധന നടത്തിയ ശേഷം ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോളേജിനു ചുറ്റുമുള്ള പ്രദേശത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കോളേജിന് ചുറ്റുമുള്ള 700 മുതല്‍ 800 മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്നും സുധാകര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...