മൈലപ്രയില്‍ യുവതിയുടെ ദുരൂഹമരണത്തില്‍ പ്രതിയായ പെരുനാട്‌ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനെ വിദേശത്തേയ്ക്കു കടത്താന്‍ രഹസ്യ നീക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വിവാഹം ഉറപ്പിച്ച യുവതിയുടെ ദുരൂഹ മരണത്തില്‍ പ്രതിസ്ഥാനത്തുള്ള യുവാവിനെ  രഹസ്യമായി വിദേശത്തേയ്ക്കു കടത്താന്‍ ശ്രമം. മൈലപ്ര സ്വദേശിനിയായ അമൃതയാണ് കഴിഞ്ഞയാഴ്ച ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.

പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്റെ മകനാണ് പ്രതിസ്ഥാനത്തുളള അശ്വിന്‍. അമൃത മരിച്ച ദിവസം മൂന്നു തവണ അശ്വിന്‍ ഫോണ്‍ ചെയ്തു അമൃതയുമായി  വഴക്കുണ്ടാക്കിയിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതിനാല്‍ അമൃതയുടെ വീട്ടിലെ നിത്യ സന്ദര്ശകനുമായിരുന്നു അശ്വിന്‍. മലയാലപ്പുഴ തലച്ചിറ പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായിരുന്നു അമൃത.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അശ്വിനെ എങ്ങനെയും നാടുകടത്താനുള്ള ശ്രമമാണ് കാനഡയിലുള്ള അശ്വിന്റെ സഹോദരനും  പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ആയ പിതാവ് പി എസ് മോഹനനും നടത്തുന്നത്.

മുമ്പും നിരവധി ക്രിമിനല്‍ കേസുകളില്‍  അശ്വിന്‍ ഉള്‍പ്പെട്ടിരുന്നുവെന്നും അമൃതയുടെ ആത്മഹത്യക്ക് പിന്നില്‍  അശ്വിന്റെ വ്യക്തമായ പങ്കുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. കേസില്‍ നിന്ന് തടിയൂരാനാണ് രഹസ്യമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നത്. ഡി.വൈ.എഫ്.ഐ പെരുനാട് മേഖലാ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മറ്റി അംഗവുമാണ് അശ്വിന്‍. പാര്‍ട്ടി ചുമതലകള്‍ പോലും മറ്റാരെയും ഏല്‍പ്പിക്കാതെ വിദേശത്തേയ്ക്കു കടത്താനാണ് പി.എസ് മോഹനന്റെ നീക്കമെന്ന് പറയപ്പെടുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലും അറിയാതെ  വളരെ രഹസ്യമായാണ് വിദേശ യാത്രക്ക് നീക്കം നടക്കുന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...