കോയമ്പത്തൂരില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലയാളികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : കോയമ്പത്തൂരില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലയാളികള്‍ പിടിയില്‍. പില്ലൂര്‍ അണക്കെട്ടിനുസമീപം ചുണ്ടപ്പട്ടി വില്ലേജിലെ 33 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മലയാളികളായ രണ്ടുപേരെ പില്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. മണ്ണാര്‍ക്കാട് തെങ്കര സ്വദേശി അനീഷ് (25), അട്ടപ്പാടി ചാവടിയൂര്‍ കീഴ്മുള്ളി സ്വദേശി രാജേഷ് (22) എന്നിവരെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസിലേല്പിച്ചത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവതി തോട്ടത്തില്‍ കുരങ്ങുകളെ ഓടിക്കുന്നതിനിടെ ഇരുചക്രവാഹനത്തില്‍ എത്തിയ ഇരുവരും കത്തികാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. യുവതിയുടെ നിലവിളികേട്ട് ഭര്‍ത്താവും മറ്റും ഓടിയെത്തുമ്പോഴേക്കും ഇരുവരും വാഹനത്തില്‍ രക്ഷപ്പെട്ടിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അത്തിക്കടവ് ഭാഗത്തുനിന്ന് നാട്ടുകാര്‍ ഇരുവരെയും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുമരകത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്ത യുവാവ് മരിച്ചു

0
കോട്ടയം : ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്തയാൾ...

കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ് ; സഭയിൽ തിരിച്ചടിച്ച് കെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വെച്ച് ചർച്ച...

പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

0
കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി...

246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ വരുമാനം ഉപയോഗിച്ച് നടപ്പാക്കാൻ പദ്ധതിയിട്ടിരുന്ന 246...