ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ തൊടാൻ കോൺഗ്രസിനും തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്കും ധൈര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ തെരെഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. അതിർത്തിയിലേക്കുള്ള നുഴഞ്ഞുകയറ്റം തടയാൻ ബംഗാൾ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. മമത ബാനർജിക്ക് നുഴഞ്ഞുകയറ്റം തടയാൻ കഴിയുമോ? അവർക്ക് പറ്റില്ല. നുഴഞ്ഞുകയറ്റം തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ. കഴിഞ്ഞ തവണ 18 സീറ്റ് തന്നു. മോദിജി രാമക്ഷേത്രം നല്കി. ഇത്തവണ ഞങ്ങൾക്ക് 35 സീറ്റുകൾ നൽകുക. ഞങ്ങൾ നുഴഞ്ഞുകയറ്റം തടയും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് സീസണിൽ ബംഗാളിൽ വലിയ ചർച്ചാ വിഷയമായി മാറിയ സന്ദേശ്ഖാലി വിവാദത്തെക്കുറിച്ചും ആഭ്യന്തരമന്ത്രി പരാമർശിച്ചു. സന്ദേശ്ഖാലിയിൽ മമത ബാനർജി സ്ത്രീകളെ പീഡിപ്പിക്കാൻ അനുവദിച്ചു. അതിനാൽ അവരുടെ വോട്ട് ബാങ്കിനെ ബാധിക്കില്ല. ഹൈക്കോടതി ഇടപെട്ടു. ഇന്ന് പ്രതികൾ ജയിലിലാണ് ഷാ പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033