മാമി തിരോധാനക്കേസ് ; ക്രൈംബ്രാഞ്ചിന് അന്വേഷണം വിട്ടത് സ്വാഗതം ചെയ്ത് കുടുംബം

For full experience, Download our mobile application:
Get it on Google Play

കോഴക്കോട് : കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിൻറെ തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത് സ്വാഗതം ചെയ്യുന്നുവെന്ന് കുടുംബം. സിബിഐ അന്വേഷണമാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിൽ ഇടപെടലുകൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുടുംബം പറഞ്ഞു. നീതികിട്ടിയില്ലെങ്കിൽ വീണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കോടതിയിലെ ഹർജിയുമായി മുന്നോട്ടുപോകുമെന്നും മാമിയുടെ മകൾ പറഞ്ഞു. രണ്ടാഴ്ചകൊണ്ട് തെളിയേണ്ട കേസ് ആയിരുന്നുവെന്നും ഇടപെടലുകൾ നടന്നെന്ന് ഉറപ്പാണെന്നും സഹോദരി റംല ആരോപിക്കുകയുണ്ടായി.

ഇടപെടലുകൾ നടക്കാത്ത സംഘത്തിന് അന്വേഷണച്ചുമതല കൊടുക്കണം. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നും കുടുംബം. കേസ് സിബി.ഐ.ക്ക് വിടാനുള്ള ശുപാർശയ്ക്ക് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കേസന്വേഷിക്കുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ കഴിഞ്ഞദിവസം സി.ബി.ഐ അന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി.ക്ക് നൽകിയിരുന്നു. മാമിയുടെ കുടുംബത്തിന്റെ അഭ്യർഥനമാനിച്ചാണ് ശുപാർശയെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു. മാമിയുടെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നേരത്തെ കുടുംബം മുഖ്യമന്ത്രിയെ ഉൾപ്പടെ അറിയിച്ചിരുന്നു.

എന്നാൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഉൾപ്പട്ട സംഘത്തെയാണ് അന്വേഷണം ഏൽപ്പിച്ചത്. പി.വി അൻവർ എം.എൽ.എ.യുടെ ആരോപണങ്ങൾ വന്നതോടെയാണ് കേസ് നിർബന്ധമായും സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം എത്തിയത്. അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാതായതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതി അടുത്തമാസം പരി​ഗണിക്കും. 2023 ഓഗസ്റ്റ് 22-നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാർട്ട്‌മെന്റിൽനിന്ന് ഓഗസ്റ്റ് 21-ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22-ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...