മധുവിന്റെ കേസിന് അഭിഭാഷകനെ ചുമതലപ്പെടുത്തി മമ്മുട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ കുടുംബത്തിന് നിയമോപദേശത്തിനായി മമ്മുട്ടി അഭിഭാഷകനെ ചുമതലപ്പെടുത്തി. മുതിർന്ന അഭിഭാഷകൻ വി.നന്ദകുമാരിനെയാണ് മധുവിന്റെ കുടുംബത്തിന് നിയമോപദേശം നല്‍കാന്‍ മമ്മുട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനാണ് വി. നന്ദകുമാര്‍. മമ്മുട്ടിയുടെ നിർദ്ദേശ പ്രകാരം മമ്മുട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസാണ് അഭിഭാഷകനെ ചുമതലപ്പെടുത്തിയതായി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. കേസ് നടത്തുക സർക്കാർ തന്നെയായിരിക്കും. മധുവിന്റെ കുടുംബത്തിനും, മധുവിന്റെ കേസിൽ നിയമോപദേശം ആവശ്യമായവർക്കും മമ്മുട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്റെ സഹായം ലഭിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി

0
ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി...

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

തകര്‍ച്ച നേരിട്ട പഴയ ബസ് സ്റ്റാന്‍റ് – തൈക്കാവ് സ്കൂൾ റോഡ് സഞ്ചാരയോഗ്യമാക്കി നഗരസഭയും...

0
പത്തനംതിട്ട : തകര്‍ന്ന് കിടന്നിരുന്ന പഴയ ബസ് സ്റ്റാന്‍റ് - തൈക്കാവ്...