കൊല്‍ക്കത്ത: ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയയെ കേന്ദ്രത്തിലേക്ക് മടക്കി അയക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന ഏകപക്ഷീയമായ നിര്‍ദേശത്തില്‍ താന്‍ പകച്ചു പോയെന്നും മമത കത്തില്‍ പറഞ്ഞു.
ഇത്രയും നിര്‍ണായകമായ സന്ദര്‍ഭത്തില്‍ ബംഗാള്‍ സര്‍ക്കാരിന് ചീഫ് സെക്രട്ടറിയെ വിട്ടുതരാന്‍ കഴിയില്ല. പറഞ്ഞയക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. നിയമപരമായി തന്നെയാണ് ബംഗാളില്‍ അദ്ദേഹം തുടരുന്നത് എന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനവും തുടര്‍ന്നുണ്ടായ മമത-മോദി കൂടിക്കാഴ്ചക്ക് ശേഷമുള്ള വിവാദത്തിനും പിന്നാലെയാണ് ചീഫ് സെക്രട്ടറി കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്ര നിര്‍ദേശം പുറപ്പെടുവിച്ചത് .