എം എൽ എ എന്ന വ്യാജേന ഹോട്ടലിൽ പണം നൽകാതെ 18 ദിവസത്തോളം താമസിച്ചയാളും സഹായിയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി: എം എൽ എ എന്ന വ്യാജേന ദില്ലിയിലെ ഹോട്ടലിൽ പണം നൽകാതെ 18 ദിവസത്തോളം താമസിച്ചയാളെയും ഇയാളുടെ സഹായിയെന്ന പേരിൽ താമസിച്ചയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി തുഗ്ലക്കാബാദ് സ്വദേശികളായ വിനോദ്, സുഹൃത്ത് മനോജ് എന്നിവരാണ് പ്രതികൾ. എംഎൽഎയെന്ന പേരിൽ ഹോട്ടലിൽ മുറിയെടുത്ത വിനോദ് പതിനെട്ട് ദിവസത്തോളം എംഎൽഎൽഎയെന്ന പേരിൽ ജീവനക്കാരെ കബളിപ്പിച്ചാണ് ഹോട്ടലിൽ താമസിച്ചത്. രണ്ട് പേരും പണം നൽകാതെ വന്നതോടെയാണ് ഹോട്ടൽ ഉടമ പവൻ നേരിട്ടെത്തി പണം ചോദിച്ചത്. അപ്പോഴും വിനോദ് പണം നൽകാൻ വിസമ്മതിച്ചു. ഇതോടെയാണ് വിവരം പോലീസിൽ അറിയിച്ചത്.

താൻ എംഎൽഎയാണെന്ന് പറഞ്ഞ് വിനോദ് ജീവനക്കാരെയും ഹോട്ടൽ ഉടമയെയും ഭീഷണിപ്പെടുത്തിയിരുന്നു. പോലീസിൻ്റെ ചോദ്യം ചെയ്യലിൽ വിനോദ് എംഎൽഎയല്ലെന്ന് വ്യക്തമായി. ഇയാളും ഒപ്പമുണ്ടായിരുന്ന രണ്ടാമനും യാത്രക്ക് ഉപയോഗിച്ച എംപി എന്ന ബോർഡ് വെച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. എംഎൽഎയെന്ന പേരിൽ ദില്ലിയിൽ കറങ്ങിനടന്ന ഇരുവരും പല കടകളിലും ഭക്ഷണശാലകളിലും കയറി പണം നൽകാതെ പലതും വാങ്ങിയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

0
ന്യൂഡൽഹി : ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...