വിവാഹാഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്തു ; വൈറൽ വിഡിയോയ്ക്ക് പിന്നാലെ യുവാവ് അറസ്റ്റിൽ
ആഗ്ര : വിവാഹാഘോഷത്തിനിടെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത യുവാവിനെ ആഗ്ര പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസിന്‍റെ നടപടി. ആഗ്ര പോലീസ് കമ്മീഷണറേറ്റ് ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. നവംബർ 20 -ന് ഗർഹി ദരിയാബ് ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് സംഭവം അരങ്ങേറിയത്. ആഘോഷത്തിന്‍റെ ഭാഗമായി യുവാവ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിക്കുകയായിരുന്നു. ലൈസൻസുള്ള റിവോൾവറിൽ നിന്നാണ് ഇയാൾ വെടിയുതിർത്തതെന്ന അവകാശവാദത്തോടെയാണ് ഒരു ഉപയോക്താവ് വിഡിയോ പങ്കുവെച്ചത്.
വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ഫത്തേഹാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വൈറൽ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസ്, നവംബർ 20 -ന് ഗർഹി ദരിയാബ് ഗ്രാമത്തിലെ വിവാഹച്ചടങ്ങിനിടെയാണ് വെടിവയ്പ്പ് നടന്നതെന്ന് സ്ഥിരീകരിച്ചു. ഉപയോഗിച്ചത് ലൈസൻസുള്ള റിവോൾവറാണെന്നും അന്വേഷണത്തിൽ വ്യക്തമായി. പിന്നാലെ കേസെടുത്ത പോലീസ് സംഘം, പ്രതിയെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
ആനമാടത്ത് എസ്റ്റേറ്റ് ബംഗ്ലാവിൽ വൻ ചീട്ടുകളി സംഘം പിടിയിൽ ; 1.86 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
-
സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ കുറഞ്ഞതോടെ ജ്വല്ലറി വ്യാപാര മേഖലയിൽ സമ്മിശ്ര പ്രതികരണം
-
മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തിൻ്റെ നല്ല വശങ്ങളാണ് താൻ കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ
-
ഉത്തർപ്രദേശിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു ; 2024-ലെ വോട്ട് കണക്കുകൾ ബിജെപിയെ ആശങ്കപ്പെടുത്തുമ്പോൾ ആത്മവിശ്വാസത്തോടെ എസ്പിയും കോണ്‍ഗ്രസും
-
പൊതുസ്ഥലത്ത് വെച്ച് പരസ്യ മദ്യപാനം ; പേട്ട സെന്റ് ആൻസ് പള്ളി വികാരിയെ പുറത്താക്കണം , പ്രതിഷേധവുമായി ഇടവക ജനങ്ങൾ





