വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുടമയുടെ കാല് തല്ലിയൊടിച്ച പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുടമയുടെ കാല് തല്ലിയൊടിച്ച പ്രതി അറസ്റ്റിലായി. ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിലായിരുന്നു ആക്രമണം. ചെങ്ങന്നൂര്‍ സ്വദേശി അരമന ബാബുവാണ് അറസ്റ്റിലായത്. രണ്ടു കൂട്ടുപ്രതികള്‍ ഒളിവിലാണ്. കഴിഞ്ഞ ബുധനാഴ്ചായയിരുന്നു ആക്രമണം നടന്നത്. ആലാ സ്വദേശി ജോസിനെയാണ് ഇവര്‍ ആക്രമിച്ചത്. വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമായിരുന്നു ജോസിനെ മര്‍ദിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ജോസിന്റെ കാല്‍ ഒടിഞ്ഞു. ബാബുവും ജോസും നേരത്തെ സുഹൃത്തുക്കളായിരുന്നു.

ചില തര്‍ക്കങ്ങളെ തുടര്‍ന്ന് സൗഹൃദം നിലച്ചു. എന്നാല്‍ ജോസ് ബാബുവിന്റെ ഭാര്യയുമായി സൗഹൃദം തുടരുന്നതിലുള്ള വിരോദം മൂലമായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഒളിവില്‍പോയ ബാബുവിനെ ചെങ്ങന്നൂര്‍ എസ്.ഐയും സംഘവുമാണ് പിടികൂടിയത്. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. സാരമായി പരുക്കേറ്റ ജോസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രസര്‍ക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

0
കോന്നി : യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്...

കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

0
കണ്ണൂർ: കണ്ണൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി അനിരുദ്ധ്...

മോദി ദിനം മുതല്‍ ഗാന്ധി ജയന്തിവരെ ; 15 ദിവസം സേവനവാരം ആചരിക്കാന്‍ ബിജെപി

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുസേവന രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ...