പോലീസ് നൈറ്റ് പട്രോളിംഗ് സംഘത്തെ ആക്രമിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : നൈറ്റ് പട്രോളിംഗ് സംഘത്തെ ആക്രമിച്ച്‌ പരിക്കേല്പിച്ച സംഘത്തിലെ ഒരാളെക്കൂടി ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ കരിമ്പിന്‍കോണം തടത്തിവിള വീട്ടില്‍ മുണ്ടന്‍ എന്ന് വിളിക്കപ്പെടുന്ന വിപിന്‍(41) ആണ് അറസ്റ്റിലായത്. ഏരൂര്‍ പോലീസ് നടത്തിവന്ന തെരച്ചിലില്‍ കഴിഞ്ഞ ദിവസം ആര്‍ച്ചല്‍ ഭാഗത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസില്‍ ആകെ ഏഴ് പേരാണ് അറസ്റ്റിലായിട്ടുള്ളത്.

കേസിലെ രണ്ടാം പ്രതിയാണ് വിപിന്‍. ഏതാനും ദിവസം മുമ്പ് നൈറ്റ് പട്രോളിംഗിനിടെ ആലഞ്ചേരിയില്‍ വെച്ചാണ് വിപിന്‍ ഉള്‍പ്പെടെയുള്ള മദ്യപസംഘം നൈറ്റ് പട്രോളിംഗ് നടത്തിവന്ന പോലീസ് സംഘത്തെ ആക്രമിച്ച്‌ പരിക്കേല്പിച്ചത്. രണ്ട് പേരെ സംഭവസ്ഥലത്തു നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ഇവരെ ഒളിവില്‍ കഴിയുവാന്‍ സഹായിച്ച നാലു പേരെ ഏരൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 2006ല്‍ പോലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് വിപിന്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന മറ്റൊരു പ്രതിയായ നൗഫലിന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനുമതി തേടി നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞത്തേക്ക് ; 10 ഏജൻസികൾ അടുത്തയാഴ്ച എത്തും

0
വിഴിഞ്ഞം : രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള നൂറോളം കണ്ടെയ്നറുകൾ വിഴിഞ്ഞം തുറമുഖം...

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...