കടയില്‍നിന്ന് വിളിച്ചിറക്കി ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇടപ്പള്ളിയില്‍ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ഭര്‍ത്താവ്. ഇടപ്പള്ളി ടോളിന് സമീപത്തെ തുണിക്കട ജീവനക്കാരിയായ സജ്‌നയാണ് ഭര്‍ത്താവിന്റെ ആക്രമണത്തിനിരയായത്. പരിക്കേറ്റ കോട്ടയം സ്വദേശിനി ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം സ്വദേശി ഷിബു ആണ് ആക്രമണം നടത്തിയത്. ആദ്യഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഷിബുവിനെ വിവാഹം കഴിച്ച സജ്ന പലവിധകാരണങ്ങളാല്‍ യോജിക്കാന്‍ കഴിയാത്തതിനാല്‍ ഷിബുവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി വന്നിരുന്നു. എന്നാല്‍ വീട്ടിലേക്ക് തിരിച്ച്‌ വരണം എന്നാവശ്യപ്പെട്ട് ഷിബു ജോലി ചെയ്യുന്ന കടയിലെത്തി. സംസാരിക്കാനായി പുറത്ത് വന്നപ്പോഴാണ് കൈയ്യിലെ കത്തിയെടുത്ത് കുത്തിയത്.

നാല് ഇടങ്ങളിലായാണ് സജ്നക്ക് കുത്തേറ്റത്. നെഞ്ചിന് കുത്തേറ്റെങ്കിലും സജ്ന അപകടനിലതരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സജ്ന. സംഭവത്തില്‍ കേസെടുത്ത പോലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തു. രണ്ടാം ഭാര്യയെ കുത്തിപരിക്കേല്‍പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...