വുമെണ്‍സ് ഹോസ്റ്റലില്‍ നിന്നും വാര്‍ഡന്റെ നിര്‍ദേശപ്രകാരം തന്നെ പുറത്താക്കിയതായി ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വുമെണ്‍സ് ഹോസ്റ്റലില്‍ നിന്നും വാര്‍ഡന്റെ നിര്‍ദേശപ്രകാരം തന്നെ പുറത്താക്കിയതായി ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍. കാലടി ശ്രീ ശങ്കരാചര്യ യൂണിവേഴ്‌സിറ്റി വുമെണ്‍സ് ഹോസ്റ്റലില്‍ നിന്നുമാണ് നാദിറയ്ക്ക് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. തന്റെ റൂമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താന്‍ സാറിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ റോഡില്‍ കിടന്നോളാനാണ് സാര്‍ പറഞ്ഞതെന്നും വീഡിയോയില്‍ നാദിറ പറയുന്നു.

ഇതൊരു ഗുരുതര വീഴ്ചയാണ്. താനൊരു ട്രാന്‍സ് പേഴ്‌സണ്‍ ആയത് കൊണ്ട് മാത്രമാണ് തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്നും ഈ വിഷയത്തില്‍ ഇടപെടാന്‍ പറ്റുന്നവരൊക്കെ ഇടപെടണമെന്നും നാദിറ പറഞ്ഞു. നിയമപരമായിട്ട് പോവാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും നാദിറ വ്യക്തമാക്കി.

നാദിറയുടെ വാക്കുകള്‍ ഇങ്ങനെ
താന്‍ ഇപ്പോളുള്ളത് ശ്രീ ശങ്കരാചര്യ യൂണിവേഴ്‌സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റിന്റെ മെയിന്‍ സെന്ററായിട്ടുള്ള കാലടിയിലാണ്. ഞാന്‍ ഇവിടെ വുമെന്‍ ഹോസ്റ്റലായിട്ടുള്ള പ്രിയംവദയിലെ ഡെപ്രൂട്ടി വാര്‍ഡന്റെ റൂമില്‍ താല്‍ക്കാലികമായിട്ട് താമസിക്കുന്നയാളാണ്. അര്‍ധ രാത്രി 12 മണിയോടെ തന്നെ ഇവിടത്തെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്താണ് കാരണം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒരു ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് സാറിനെ വിളിച്ചിരുന്നു.

റൂമിലെ ഫാന്‍ വര്‍ക്ക് ചെയ്യുന്നില്ലായിരുന്നു. എനിക്ക് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് എടുക്കുന്നതിന്റെ ഭാഗമായി ഫാന്‍ അത്യാവശ്യമാണ്. അല്ലെങ്കില്‍ മറ്റൊരു റൂമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാറിനെ വിളിച്ച സമയത്ത് നാദിറയ്ക്ക് ബുദ്ധിമുട്ടാണെങ്കില്‍ റോഡില്‍ കിടന്നോളു എന്ന് വളരെ വ്യക്തമായി സാര്‍ പറഞ്ഞു. സാറ് മനസ്സിലാക്കിയിടത്തോളം ഈ കോളേജിലെ അല്ലെങ്കില്‍ ഈ ലോകത്തുള്ള എല്ലാ ട്രാന്‍സ് പേഴ്‌സണ്‍സും റേജില്‍ നില്‍ക്കുന്നവരാണെന്ന ധാരണയിലാണ് എന്നോട് സംസാരിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുന്നവരൊക്കെ ഇടപെടുക. പുറത്ത് റൂമെടുത്ത് താമസിക്കാന്‍ കഴിയാത്ത സാമ്ബത്തിക ശേഷി ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇവിടെ റൂം എടുത്ത് താമസിക്കേണ്ടി വന്നത്. ഇതൊരു സ്ത്രീയോടാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യില്ലായിരുന്നു. ഞാനൊരു ട്രാന്‍സ് പേഴ്‌സണ്‍ ആയത് കൊണ്ട് മാത്രമാണ് തന്നോട് ഇത്തരത്തില്‍ പെരുമാറിയത്. നിയമപരമായിട്ട് പോവാന്‍ തന്നെയാണ് തയ്യാര്‍. നാദിറ പറയുന്നു.

സിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ എഐഎസ്‌എഫ് സംസ്ഥാന കമ്മിറ്റി അംഗവും വനിതാ വിഭാഗം സംസ്ഥാന ജോയിന്റ് കണ്‍വീനറുമാണ് നാദിറ. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നു ജേണലിസത്തില്‍ ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ ശേഷമാണ് തിയറ്റര്‍ പഠനത്തിന് എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് എംഎ കോഴ്‌സിന് പ്രവേശനം ലഭിച്ച ആദ്യ ട്രാന്‍സ്‌ജെന്റര്‍ യുവതി കൂടിയാണ് നാദിറ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...