അഞ്ചല്‍: വീട്ടിലെ ശുചി മുറിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ അഞ്ചല്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ പാണയം ഐ.എച്ച്.ഡി.പി കോളനിയില്‍ ഷിബു (27) ആണ് പിടിയിലായത്. ഇയാള്‍ കഞ്ചാവ് ഉപയോഗിച്ച ശേഷം കോളനി പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. വിവരം നാട്ടുകാര്‍ എക്‌സൈസിനേയും പൊലീസിനേയും അറിയിച്ചു. അഞ്ചല്‍ എക്‌സൈസ് സംഘം ഷിബുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ തെരച്ചിലിലാണ് ശുചിമുറിയില്‍ ഒളിപ്പിച്ചു വളര്‍ത്തിയ നിലയില്‍ വിവിധ ഉയരത്തിലുള്ള പത്ത് ചെടികള്‍ കണ്ടെത്തിയത്. ഇല ഉണക്കി ഷിബു സ്വയം ഉപയോഗിക്കുകയും സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് വില്പന നടത്തുകയും ചെയ്തിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ വിത്തുകളും കണ്ടെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























