പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മൂപ്പതുകാരിയെ കൊന്ന് മൂന്ന് കഷണങ്ങളാക്കി ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പ്രണയാഭ്യര്‍ഥന നിരസിച്ചതിന് മൂപ്പതുകാരിയെ കൊന്ന് മൂന്ന് കഷണങ്ങളാക്കി മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃസഹോദരനായ അതിയുര്‍ റഹ്മാന്‍ ലാസ്‌കറി(35)നെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച രാവിലെ റീജന്റ് പാര്‍ക്ക് പ്രദേശത്ത് പോളിത്തീന്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ നാട്ടുകാരാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടത്. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തില്‍ ശനിയാഴ്ച ഒരു കുളത്തിന് സമീപം സ്ത്രീയുടെ അരയ്ക്ക് താഴെയുള്ള ശരീരഭാഗങ്ങളും കണ്ടെത്തി. സംഭവത്തില്‍ നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ഭാര്യാസഹോദരന്‍ അതിയുര്‍ റഹ്മാന്‍ ലാസ്‌കര്‍ കുറ്റം സമ്മതിച്ചു. വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന സ്ത്രീ പ്രണയാഭ്യര്‍ത്ഥനകള്‍ നിരന്തരം നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. രണ്ട് വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ സ്ത്രീ ഇയാള്‍ക്കൊപ്പമാണ് ദിവസവും ജോലിക്ക് പോയിരുന്നത്. പ്രണയഭ്യര്‍ത്ഥന നടത്തിയതോടെ റഹ്മാന്‍ ലാസ്‌കറിനെ ഒഴിവാക്കാന്‍ യുവതി ശ്രമിച്ചിരുന്നു. ഫോണ്‍ നമ്പറും ബ്ലോക്ക് ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബിദിഷ കലിത പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം യുവതിയെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് എത്തിച്ച് അവിടെ വെച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തലയറുത്ത്, മൃതദേഹം മൂന്ന് ഭാഗങ്ങളായി മുറിച്ചു വ്യത്യസ്ത സ്ഥലങ്ങളില്‍ ഉപേക്ഷിച്ചുവെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറിലുള്ള ബസുല്‍ദംഗയില്‍ നിന്നാണ് ലാസ്‌കറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ വീണ്ടും ശക്തമായ മഴ ; സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന്...

ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

0
കട്ടപ്പന: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള...

തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കയറുന്ന നടപ്പാലം അപകടാവസ്ഥയില്‍

0
തണ്ണിത്തോട് : തണ്ണിത്തോട് ബസ് സ്റ്റാന്‍റില്‍ നിന്നും ചന്ത ഭാഗത്തേക്ക് കടക്കുന്ന നടപ്പാലം...

ഡൽഹിയിലെത്തി കെസി വേണു​ഗോപാലുമായി കൂടിക്കാഴ്ച നടത്തി മാത്യു കുഴൽനാടൻ

0
ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ കോൺഗ്രസിൽ വീണ്ടും സജീവമായിരിക്കെ...