മലപ്പുറം: മംഗള എക്സ് പ്രസ്സ് ട്രെയിന്‍ തീവെയ്ക്കുമെന്ന് പോലീസ് ആസ്ഥാനത്തേക്ക് വ്യാജസന്ദേശം നല്കിയ ആള് പിടിയില്‍. പോലീസ് ആസ്ഥാനത്തെ ഇആര്‍എസ്എസ് കണ്ട്രോള് റൂമിലേക്കാണ് ഇയാള്‍ വിളിച്ചത്. ട്രെയിന്‍ തീവെയ്ക്കാന്‍ പദ്ധതിയിടുന്നുവെന്ന് ആയിരുന്നു സന്ദേശം.
സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം തിരുവാലി പാതിരിക്കോട് സ്വദേശി അബ്ദുല്‍ മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡുകള്‍ എടുത്തത്. റെയില്‍വേ പോലീസ് കണ്ട്രോള് റൂം, ഫയര്‍ഫോഴ്സ് എന്നിവിടങ്ങളിലേക്കും ഇയാള്‍ വ്യാജസന്ദേശങ്ങള്‍ അയച്ചു. വണ്ടൂര്‍ പോലീസ് ആണ് അബ്ദുള്‍ മുനീറിനെ അറസ്റ്റ് ചെയ്തത്.