മദ്യപാനത്തെ ചോദ്യം ചെയ്ത പെണ്‍മക്കളെ അച്ഛന്‍ അടിച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മദ്യപാനത്തെ ചോദ്യം ചെയ്ത പെണ്‍മക്കളെ അച്ഛന്‍ അടിച്ചുകൊന്നു. കാഞ്ചീപുരം ജില്ലയിലാണ് ദാരുണസംഭവം. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന നന്ദിനി (16), ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന ദീപ (14) എന്നിവരെയാണ് പിതാവ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പിതാവ് ഗോവിന്ദരാജനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഗോവിന്ദരാജന്‍ വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അമ്മ ജോലിയ്ക്ക് പോയ സമയം പിതാവിന്റെ മദ്യപാനം ഇവര്‍ ചോദ്യം ചെയ്തത്.

ഇതില്‍ പ്രകോപിതനായ ദോവിന്ദരാജന്‍ കുട്ടികളെ അടിക്കുകയായിരുന്നു. മരത്തടികൊണ്ട് തലയ്ക്കടിച്ചതാണ് പെണ്‍കുട്ടികള്‍ മരിക്കാനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഗോവിന്ദരാജന്റെ മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ രണ്ടാമത്തെ മകള്‍ നദിയ ഒരുമാസം മുമ്പ് ജീവനൊടുക്കിയിരുന്നു. മക്കളെ കൊന്നശേഷം ഒളിച്ചിരുന്ന ഗോവിന്ദരാജനെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി ; മെഡിക്കൽ റിപ്പോർട്ട് റിപ്പോർട്ട്

0
തൊടുപുഴ: ഇടുക്കിയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം – മൈലപ്ര റോഡ്‌ തകര്‍ന്നു : ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

0
മണ്ണാറക്കുളഞ്ഞി : മണ്ണാറക്കുളഞ്ഞി -ചീങ്കല്‍ത്തടം - മൈലപ്ര റോഡ്‌ തകര്‍ച്ച നാട്ടുകാരെ ദുരിതത്തിലാക്കുന്നു....

പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

0
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ...