ക​ടം​കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സംഭവത്തിലെ പ്ര​തി​ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ഇ​ര​വി​പു​രം: ക​ടം​കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ച​തിെന്‍റ പേ​രി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. മ​യ്യ​നാ​ട് മു​ക്കം ഷം​നാ​ദ് ബൈ​ത്തി​ല്‍ ഷം​നാ​ദ് (39) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.30 ഓ​ടെ ഇ​ര​വി​പു​രം താ​ന്നി ല​ക്ഷ്​​മി​പു​രം തോ​പ്പി​ലാ​യി​രു​ന്നു സം​ഭ​വം.

പ്രതി​യും കൂ​ട്ടു​കാ​രും ചേ​ര്‍​ന്ന് ല​ക്ഷ്മി​പു​രം തോ​പ്പ് ഭാ​ഗ​ത്തി​രു​ന്ന് മ​ദ്യ​പി​ക്കുമ്പോള്‍ പ​ണം തി​രി​കെ ചോ​ദി​ച്ച്‌ മു​ക്കം സ്വ​ദേ​ശി​യാ​യ ജാ​ഫ​ര്‍ ഖാ​ന്‍ എ​ത്തി. ഇ​യാ​ളെ അ​സ​ഭ്യം പ​റ​യു​ക​യും അ​വി​ടെ നി​ന്ന്​ ഓ​ടി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന്,​ സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന്​ പോ​കാ​ന്‍ ശ്ര​മി​ച്ച ജാ​ഫ​ര്‍ ഖാ​നെ അ​ടു​ത്തു​ള്ള ക​ട​യി​ല്‍​നി​ന്ന്​ ക​ത്തി എ​ടു​ത്ത് വ​യ​റ്റി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ മ​ല്‍​പ്പി​ടി​ത്ത​ത്തി​നി​ടെ പ്ര​തി​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കു​ത്തേ​റ്റ ജാ​ഫ​ര്‍ ഖാ​ന്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ ഇ​ര​വി​പു​രം എ​സ്.​എ​ച്ച്‌.​ഒ വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, ബി​നോ​ദ് കു​മാ​ര്‍, ജി.​എ​സ്.​ഐ​മാ​രാ​യ സു​നി​ല്‍, ജ​യ​കു​മാ​ര്‍, എ.​എ​സ്.​ഐ​മാ​രാ​യ ദി​നേ​ശ്, ഷാ​ജി, എ​സ്.​സി.​പി.​ഒ സു​മേ​ഷ് ബേ​ബി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...