ഭാര്യവീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഭാര്യയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. നല്ലില പഴങ്ങാലം പൊയ്കയില്‍ വീട്ടില്‍ നെല്‍സന്റെ മകന്‍ സേവ്യറിനെയാണ് (27) കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യ തലവൂര്‍ അമ്പല നിരപ്പ് തെക്കേവിള വീട്ടില്‍ ലിജിയയുടെ പരാതിയിലാണ് കുന്നിക്കോട് പോലീസ് കേസെടുത്തത്. ലിജിയയും ഭര്‍ത്താവായ സേവ്യറും തമ്മില്‍ പിണങ്ങി കഴിഞ്ഞു വരികയായിരുന്നു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12 മണിയോടെ ലിജിയയും പിതാവും താമസിച്ചു വരുന്ന തലവൂര്‍ അമ്പലനിരപ്പിലുള്ള വീട്ടില്‍ അടുക്കള വാതില്‍ ചവിട്ടിത്തുറന്ന് പ്രതി അകത്ത് കയറുകയായിരുന്നു. മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ലിജിയയുടെ മുടിക്കു കുത്തിപ്പിടിച്ച്‌ പ്രതി കത്തി ഉപയോഗിച്ച്‌ പുറത്ത് കുത്തുകയായിരുന്നു.

ബഹളം കേട്ട് ഉണര്‍ന്ന വീട്ടിലുണ്ടായിരുന്ന ലിജിയയുടെ പിതാവും മുത്തശിയും വന്നു തടസ്സം പിടിക്കുന്നതിനിടെ ഇരുവര്‍ക്കും പരിക്കേറ്റു. ലിജിയ പിണങ്ങി കഴിയുന്നതിലും ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തതിലുമുള്ള വിരോധമാണ് പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. കുന്നിക്കോട് ഐ. എസ്. എച്ച്‌.ഒ. മുബാറക്ക്, എസ്‌ഐ.മാരായ സലാഹുദ്ദീന്‍, ജയകുമാര്‍ സി.പി.ഒ. മധു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....