ജേഷ്ഠനെ വെടിവെച്ച ശേഷം കടന്നുകളഞ്ഞ അനുജനെ തൃശൂരിൽ നിന്ന് പൊക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സേനാപതിയില്‍ ജ്യേഷ്ഠനെ വെടി വെച്ച ശേഷം ഒളിവില്‍ പോയ അനുജനെ പൊലീസ് പിടികൂടി. മാവറസിറ്റി കൂനംമാക്കല്‍ സാന്‍റോയാണ് പോലീസിന്റെ പിടിയിലായത്. ജ്യേഷ്ഠന്‍ സിബിയെ കഴിഞ്ഞ ദിവസമാണ് സാന്‍റോ എയര്‍ ഗണ്‍ ഉപയോഗിച്ച്‌ വെടി വെച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ സാന്‍റോയെ തൃശ്ശൂരില്‍ നിന്നാണ് ഉടുമ്പഞ്ചോല പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

സഹോദരങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത്. സിബി അനുജനായ സാന്റോയുടെ വീട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തായ മറ്റൊരാളും ഈ വീട്ടിലുണ്ടായിരുന്നു. ഇയാളുമായി കൂട്ടുകെട്ട് പാടില്ലെന്നും വീട്ടില്‍ കയറ്റരുതെന്നും സിബി നേരത്തെ അനുജനോട് പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ഈ സുഹൃത്തിനെ വീട്ടില്‍ കണ്ടതോടെ ഇങ്ങനെയുള്ളവരെയെല്ലാം എന്തിനാണ് വീട്ടില്‍ കയറ്റുന്നത് ചോദിച്ച്‌ സിബി അനുജനെ വഴക്കുപറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് തിരികെപോയ സിബി, അല്പസമയത്തിന് ശേഷം പണിസാധനങ്ങള്‍ എടുക്കാനായി വീണ്ടും സാന്റോയുടെ വീട്ടിലെത്തിയപ്പോഴാണ് വെടിവെപ്പുണ്ടായത്.

മൂന്ന് തവണയാണ് സിബിയെ അനുജന്‍ എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ സിബിയെ പിന്നീട് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു ഏകദേശം അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരത്തില്‍നിന്ന് പെല്ലറ്റുകള്‍ പുറത്തെടുത്തത്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രതിയെ തൃശൂരില്‍ നിന്നും ഉടുമ്പന്‍ചോലയില്‍ എത്തിച്ച്‌ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വെടിയേറ്റ സിബി അപകടനില തരണം ചെയ്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...