മലപ്പുറം ജില്ലയില്‍ വീണ്ടും റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജില്ലയില്‍ വീണ്ടും റാഗിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. തിരുവാലി ഹിക്മിയ്യ സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിചതച്ചത്. ബികോം ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയായ അര്‍ഷാദിനാണ് ഗുരുതരമായി പരുക്കേറ്റത്. അര്‍ഷാദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് അര്‍ഷാദിന് മര്‍ദ്ദനമേറ്റത്.

ഉച്ചസമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോമിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെട്ടതായും ഇതിനെ ചൊല്ലി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും അര്‍ഷാദ് പറയുന്നു. എന്നാല്‍ അധ്യാപകര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ അവസാനിപ്പിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം സീനിയര്‍ വിദ്യാര്‍ത്ഥികളെത്തി ഗേറ്റ് അടച്ച്‌ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അര്‍ഷാദ് പറഞ്ഞു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ എടവണ്ണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എടവണ്ണ പോലീസ് ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു. നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അര്‍ഷാദിന്റെ പിതാവ് വിപി റഷീദലി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...