ചെങ്ങന്നൂര്‍ : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. പെരിങ്ങാല ആലിന് ചുവട് പാലനില്‍ക്കുന്നതില്‍ സൂരജ് എന്ന 29 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ ബന്ധുവായ യുവതിക്ക് വിവാഹ വാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതി. ദുബായില്‍ വെച്ച് ഒപ്പം താമസിക്കുകയും ചെയ്തു.
പീഡനത്തില്‍ യുവതി ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതിനിടെ ദുബായില്‍ നിന്നും നാട്ടില്‍ എത്തിയ സൂരജ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഇതറിഞ്ഞ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.