നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി വലിയകുളം കൈതതടത്തിൽ ശ്രീധരന്റെ മകൻ രാജു (62)ആണ് ഡാൻസാഫ് സംഘവും റാന്നി പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളുടെ സ്ഥാപനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 340 പായ്ക്കറ്റ് ഹാൻസ് ഇനത്തിൽപ്പെട്ട പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.

സ്ഥിരമായി ഇവ കച്ചവടം ചെയ്തുവന്ന ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അനധികൃതമായി ഇത്തരം ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന കടകൾ നിരന്തര നിരീക്ഷണത്തിലാണെന്നും ജില്ലയിൽ പരിശോധനകൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പറഞ്ഞു. റെയ്ഡിൽ ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമുവൽ, റാന്നി എസ് ഐ സന്തോഷ്‌, സി പി ഓമാരായ അജാസ്, രഞ്ജു, ഡാൻസാഫ് സി പി ഓമാരായ ശ്രീരാജ്, ബിനു, മിഥുൻ, അഖിൽ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സഹകരണ സംഘങ്ങളുടെ ചിട്ടികൾ സി.എ.ജി.യുടെ നിരീക്ഷണത്തിൽ ; കേരളത്തിൽ ഓഡിറ്റിന് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ നടത്തുന്ന ചിട്ടി സമാന നിക്ഷേപ...

സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

0
കാഞ്ഞങ്ങാട് : പൊട്ടി വീണ സർവീസ് വയർ നന്നാക്കുന്നതിനിടെ കെ.എസ്.ഇ.ബി ലൈൻമാൻ...

കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം ; കെട്ടിടം ഇന്ന് പൊളിച്ചു...

0
കൊച്ചി: കൊച്ചിയിൽ ജാക്കി ഉപയോഗിച്ച് ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു...

ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ : റോഡുകൾ അടച്ചു ; ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു

0
ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുന്നു. കനത്ത...